Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാടിൻറെ വിപത്ത്
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം കൊറോണ എന്ന വൈറസിനെ
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം കൊറോണ എന്ന വൈറസിനെ
ഭയപ്പെടുന്നു നാം അങ്ങുമിങ്ങും തുപ്പിയാൽ മുഖം തുറന്നു തുമ്മിയാൽ
ഉമ്മ വെച്ച് സ്നേഹിച്ചാലും കൈകൊടുത്ത് പിരിഞ്ഞാലും
കൊറോണ എന്ന സൂക്ഷ്മജീവി തമ്മിലും പകരുന്നു നമ്മിലും പകരുന്നു
ഏതു ദേശം എങ്കിലും ഏതു വേഷം എങ്കിലും
ഏതു ജാതി ഏതു മതം എന്ത് തന്നെയാണെങ്കിലും
കൊറോണ എന്ന സൂക്ഷ്മജീവി ആരിലും പകരുന്നു ആരിലും പകരുന്നു.
എന്നിരുന്നാലും ഭയപ്പെടേണ്ടതില്ല നാം ഭയപെടേണ്ടതില്ല നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ല നാം
കുറച്ചു ശ്രദ്ധയും കുറച്ചു മുൻകരുതലും
കുറച്ചു നല്ല ശീലവും കുറച്ചു അകൽച്ചയും
എന്നതൊന്നു നോക്കിയാൽ അകന്നിടും വിപത്തുകൾ അകന്നിടും വിപത്തുകൾ
തുടർച്ചയായി കൈകൾ രണ്ടും കഴുകി വൃത്തിയാക്കുക
മൂക്കിലും വായിലും കൈ തൊടാതെ ഇരിക്കുക
അകന്നിരുന്നു കൈകൾ കൂപ്പി നമസ്തേ ശീലമാക്കുക
ഇടയ്ക്കിടയ്ക്ക് ചൂടു വെള്ളം കുടിച്ചു ശീലമാക്കുക
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്നു തോന്നുകിൽ ചികിത്സ തേടണം
ചികിത്സ തേടണം നമ്മിലൂടെ നമ്മുടെ നാം നാടിനെ രോഗമോ ദുഃഖമോ വരാതിരിക്കണം
ഭയപ്പെടേണ്ടതില്ല ഭയപ്പെടേണ്ടതില്ലനാം
നാടു മുഴുവൻ ഒറ്റക്കെട്ടായി ചെറുത്തു നിൽക്കണം ചെറുത്തു നിൽക്കണം
|