സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ പ്രതിരോധവും അതിജീവനവും
പ്രതിരോധവും അതിജീവനവും
അമ്മേ അത് വളരെ താഴ്ചയിൽ കുഴിച്ചിടരുത്. വിത്തുകൾ നടുകയായിരുന്ന അമ്മയോട് അനു പറഞ്ഞു. കൃഷിയിൽ താല്പര്യമുള്ളവരായിരുന്നു അനുവിന്റ കുടുംബം. എല്ലാ ജോലിത്തിരക്കിനിടയിലും കൃഷിക്കായി അവർ അല്പ സമയം നീക്കിവെച്ചു. അനുവിന് വിത്തുകൾ നടുന്നതിൽ അത്യധികം അറിവ് ഉണ്ടായിരുന്നു. പരിസ്ഥിതി പഠനം അവൾക്ക് വളരെ സന്തോഷം നൽകി. അനുവിന്റെ ചേച്ചിയാണ് സിനു. അവളുടെ ലോകം അത്ഭുതകരമായ പുസ്തകങ്ങളായിരുന്നു. നല്ല വായനക്കാരിയായതിനാൽ അച്ഛൻ അവൾക്ക് നിരവധി കഥാപുസ്തകങ്ങൾ നൽകിയിട്ടുണ്ട്. വേനലവധിക്ക് സ്കൂൾ അടച്ചതിനാൽ അവൾ വായനയിൽ മുഴുകി. സദാസമയവും പുസ്തകങ്ങളുടെ മുന്നിലാണ്. കളിയും ചിരിയും ഒന്നുമില്ല. ചില നേരങ്ങളിൽ ആഹാരം തന്നെ ഒഴിവാക്കും. വീട്ടിലുളളവർ അവളുടെ ഈ പെരുമാറ്റത്തെ എതിർത്തു. അതിന്റെ ദൂഷ്യഫലങ്ങൾ അനു അവളോട് പറഞ്ഞു. എന്നാൽ പുസ്തകങ്ങൾ അവളെ ഭ്രമിപ്പിക്കുന്നു. അവൾക്ക് തന്റെ ഈ രീതിയെ ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. പുസ്തകങ്ങൾ അവളെ കൃഷി ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ അനു സിനുവിൽ നിന്ന് വിപരീതമായിരുന്നു. എപ്പോഴും കളിച്ചു ചിരിച്ച് കൃഷി ചെയ്ത് നടക്കുന്നു. പുസ്തകങ്ങൾ ധാരാളം വായിക്കുമെങ്കിലും വ്യായാമം അവൾ ഒരിക്കലും ഒഴിവാക്കാറില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം സിനുവിന് തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടു. ആദ്യം ആരും അത് കാര്യമായി എടുത്തില്ല. സ്ഥിതി വഷളായപ്പോൾ അനുവിന് അതിന്റെ കാരണം മനസ്സിലായി. വ്യായാമവും ആഹാരവും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അവൾ പഠിച്ചിട്ടുണ്ട്. അമ്മയാണ് സിനുവിനെ ശുശ്രൂഷിക്കുന്നത്. വീട്ടിൽ പച്ചക്കറി ഉണ്ടെങ്കിലും അത്യവശ്യത്തിന് കടയിൽ നിന്ന് വാങ്ങാറുണ്ട്. ഉച്ചയ്ക്ക് കറി വയ്ക്കാനായി അമ്മ കടയിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ എടുത്തു. എന്നാൽ അനു അതിനെ തടഞ്ഞു. അവൾ ശുദ്ധമായ വീട്ടിലെ പച്ചക്കറികൾ പറിച്ച് അമ്മയ്ക്ക് നൽകി. വീട്ടിൽ ഒരു രോഗിയുള്ള കാര്യം അമ്മ മറന്നിരുന്നു. അറിയാതെ ചെയ്ത തെറ്റിൽ അമ്മയ്ക്ക് ഖേദം അനുഭവപ്പെട്ടു. നിറയെ പോഷകങ്ങൾ അടങ്ങിയതായിരുന്നു അന്നത്തെ ഉച്ച ഭക്ഷണം. അമിതമായാൽ അമൃതും വിഷം എന്ന അച്ഛന്റെ ചൊല്ലു കേട്ട് സിനുവിന് ദേഷ്യം വന്നു. അവളെ ഈ സ്ഥിതിയിലെത്തിച്ചത് അവളുടെ അമിത വായനയാണ്. രോഗപ്രതിരോധത്തിന് പോഷകമൂല്യമായ ആഹാരവും വ്യായാമവും അത്യാവശ്യമാണ്. അനുവിന്റെ പാഠപുസ്തകത്തിലെ രോഗപ്രതിരോധം എന്ന ഭാഗം അവൾ ചേച്ചിയെ വായിച്ചു കേൾപ്പിച്ചു. താൻ വ്യായാമം ചെയ്യാത്തതും ആഹാരം കഴിക്കാത്തതുമാണ് അവളുടെ തളച്ചയ്ക്ക് കാരണമെന്ന് സിനു മനസ്സിലാക്കി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ