സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ നടുക്കിയ കൊറോണ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ നടുക്കിയ കൊറോണ

നമ്മുടെ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ്. ഇതിനാൽ നമ്മുടെ പ്രധാനമന്ത്രി നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.."എല്ലാവരും വീട്ടിലിരിക്കാൻ നിർദേശിച്ചിരുന്നു ". ഈ സമയം സാമൂഹികമായി അകലം പാലിച്ചുകൊണ്ട് മാനസികമായി അടുത്ത് നിൽക്കേണ്ടത് നമ്മുടെ ഭാവി ജീവിതത്തിന് അനിവാര്യമാണ്. കുട്ടികളായ നമുക്കും ഈ കൊറോണ കാലം ഫലപ്രദമായി വിനിയോഗിക്കാം. ഈ സമയം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയും ഒപ്പം വ്യക്തി ശുചിത്യം പാലിക്കുകയും വേണം. വീട്ടിലിരിക്കുമ്പോൾ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാവുന്നതാണ്. പച്ചക്കറി നടാം, ചെടികൾ നട്ടുപിടിപ്പിക്കാം, വ്യായാമങ്ങൾ ചെയ്യാം, വായനയിൽ മുഴുകാം, കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. മഴക്കാലമാണ് വരുന്നത് അപ്പോൾ പുറത്ത് കിടക്കുന്ന പ്ലാസ്റ്റിക്കും ചിരട്ടയും എടുത്ത് ഒരു സ്ഥലത്ത് മാറ്റി വയ്ക്കാം. അതുപോലെ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, കണ്ണ്, മൂക്ക്, ചെവി, വായ എന്നീ ഭാഗങ്ങൾ കൈ കൊണ്ടു തൊടരുത്. കൈകൾ സോപ്പോ സാനിറ്റെസറോ ഉപയോഗിച്ച് കഴുകുക. അതുപോലെ ഈ അവധിക്കാലം ആഘോഷങ്ങളും യാത്രകളും ഒഴിവാക്കി നമുക്ക് വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാം.

നേഹ മോഹൻ
VIII A സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം