എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നല്ല സുഹൃത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല സുഹൃത്തുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല സുഹൃത്തുകൾ

ഒരിടത്ത് ഒരു ആനയും ഒരു ചിങ്കണ്ണിയും മറ്റു സുഹൃത്തുക്കളും ഒരു കാട്ടാളനും താമസിച്ചിരുന്നു. ആനയും ചീങ്കണ്ണിയും ഉറ്റ സുഹൃത്തുക്കളാണ്. പക്ഷേ ആന പുഴയുടെ അക്കരെയും ചീങ്കണ്ണി ഇക്കരെയും.എന്നാൽ ചീങ്കണ്ണിയ്ക്ക് രണ്ട് കരയിലും പോകാൻ സാധിക്കും.എന്നാൽ ആനയ്ക്ക് അക്കരെ പോകാൻ സാധിച്ചിരുന്നില്ല. ഒരു ദിവസം കാട്ടാളൻ പുഴ കടക്കാൻ കുറേ വലിയ പാറകൾ എടുത്ത് വെള്ളത്തിന് കുറുകെ ഇട്ടു.അങ്ങനെ അയാൾ മറുകരയിൽ എത്തുന്നത് ആന കണ്ടു. ആനയ്ക്കും ഒരു ആഗ്രഹം എങ്ങനെയും പുഴയുടെ അക്കരെ എത്തണം. ഒരു ദിവസം ആന പുഴയുടെ അക്കരെ പോകുവാൻ തീരുമാനിച്ചു.ആന ഇക്കാര്യം തന്റെ സുഹൃത്ത് ചീങ്കണ്ണിയോട് പറഞ്ഞു. ആന പുഴയുടെ അടുത്ത് എത്തി. ചീങ്കണ്ണിയും അവിടെ ഉണ്ടായിരുന്നു ഒരു കല്ലിൽ കാല് വച്ചു രണ്ടാമത്തേതിൽ എത്തിയപ്പോഴേക്കും മൂന്നാമത്തെ കല്ല് മുങ്ങിപ്പോയി.ചീങ്കണ്ണി പറഞ്ഞു എനിക്ക് ഒരു ബുദ്ധി തോന്നുന്നു. നീ തിരികെ നടന്ന് ഒര് പാറക്കല്ല് കൊണ്ടു വരൂ. ഞാൻ ആ കല്ല് പതുക്കെ നീക്കിവെള്ളത്തിൽ വയ്ക്കാം. നിനക്ക് അക്കരെയെത്തുകയും ചെയ്യാം. അങ്ങനെ ആ കല്ലിൽ ചവിട്ടി ആന അക്കരെയെത്തി.ഇരുപേർക്കും വളരെയധികം സന്തോഷമായി.

ബിനീഷ് വിൽസൺ
4 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ