എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} ഒരിടത്ത് രണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ഒരിടത്ത് രണ്ട് കുട്ടികൾ താമസിച്ചിരുന്നു.ഒരാൾ എപ്പോഴും ശുദ്ധിയോടെയും വെടുപ്പോടെയും മാത്രമേ നടക്കാറുള്ളു.ഭക്ഷണം കഴിക്കുമ്പോൾ കൈരണ്ടും കഴുകുകയും ചെയ്യും.മറ്റെകുട്ടിയാണെങ്കിലോ കളിച്ച് വന്ന് അതിനോടെ ഭക്ഷണം കഴിക്കും.അവന് വൃത്തി എന്താണെന്ന് പോലുമറിയില്ല.അങ്ങനെ ഒരു ദിവസം രണ്ട് പേരും കുളിക്കുകയായിരുന്നു.അപ്പോൾ അമ്മ രണ്ടുപേരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു.രണ്ടുപേരും പറഞ്ഞു:വരുന്നമ്മേ.ശുചിത്വമുള്ള കുട്ടി കൈയ്യും മുഖവും കഴുകി.മറ്റെകുട്ടി അങ്ങനെ തന്നെ പോയി ഭക്ഷണം കഴിച്ചു.അപ്പോൾ ശുചിത്വമുള്ള കുട്ടി പറഞ്ഞു:കൈകഴുകി വന്ന് തിന്നടാ.കേൾക്കാത്തപോലെ നടിച്ച് അവൻ അങ്ങനെ തന്നെ ഭക്ഷണം കഴിച്ചു.ഇങ്ങനെ തുടർന്നു തുടർന്നു വന്നു.കുറച്ചു കാലം കഴിഞ്ഞപ്പോൾ ശുചിത്വം ഇല്ലാത്തവന് ഒരു രോഗം പിടികൂടി.അപ്പോൾ ശുചിത്വം ഇല്ലാത്തവൻ അവന്റെ അടുക്കൽ വന്ന് പറഞ്ഞു:ഞാൻ നിന്നോട് എപ്പോഴും പറയുന്ന കാര്യമാണ്.എല്ലായിടത്തും ശുചിത്വം പാലിക്കണം എന്നാലേ രക്ഷയുള്ളൂ എന്ന്.അപ്പോഴാണ് ശുചിത്വമില്ലാത്തവന് കാര്യം മനസ്സിലായത്.അവൻ കുറ്റബോധം കൊണ്ട് തലതാഴ്ത്തി.


മുഫീദ. കെ
4 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ