ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം.
നമ്മുടെ നാട്ടിൽ കൂടുതലായും രോഗം പടരുന്നത് ശുചിത്വമില്ലായ്മ കൊണ്ടാണ്. നമ്മൾ വലിച്ചെറിയുന്ന വേയ്റ്റുകളിൽ നിന്നുമാണ് കൂടുതൽ രോഗം പകരുന്നത്. നമ്മൾ എല്ലാവരും ശുചിത്വം പാലിച്ചിൽ രോഗം പടരുന്നത് നമുക്ക് തടയാൻ സാധിക്കും.രോഗങ്ങൾ തടയാനായി പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്.കടകളിൽ തുറന്നു വച്ച ആഹാരം കഴിക്കരുത്. കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കൈ കഴുകുമ്പോൾ ഹാൻ്റ് വാഷോ സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക .ബേക്കറി പലഹാരങ്ങൾ കഴിക്കുന്നത് നിർത്തുക. ഹോട്ടലിൽ നിന്നും ലഭിക്കുന്ന എണ്ണ ഭക്ഷണം ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്നത് പൂർണമായും ഒഴിക്കുക. അതിൽ നിന്നും കൊതുക് മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാനാണത്. വൃത്തിയായി നടന്നാൽ നമുക്ക് രോഗങ്ങൾ ഇല്ലാതെ ജീവിക്കാം. വീട് മാത്രം നാം വൃത്തിയായി സൂക്ഷിച്ചാൽ പോര മറ്റ് പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.
ദേവനാരായൺ
5 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം