എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ നമുക്ക് സംരക്ഷിക്കാം നമ്മുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് സംരക്ഷിക്കാം....നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് സംരക്ഷിക്കാം....നമ്മുടെ ആരോഗ്യം

നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തി വേണം.എന്നാൽ നമുക്കൊരു പരിധിവരെ അസുഖത്തെ അകറ്റാം.അതുപോലെത്തന്നെ നമ്മുടെ ശരീരത്തെയും ശ്രദ്ധിക്കണം .നല്ല ഭക്ഷണം കഴിക്കണം.ഫാസ്റ്റ് ഫുഡ്ഡും ,എണ്ണക്കടികളും ,മാംസവും,മത്സ്യവും കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക .നമ്മുടെ വീട്ടിലുള്ള ഇലക്കറികൾ,കിഴങ്ങുവർഗങ്ങൾ,പഴങ്ങൾ,പച്ചക്കറികൾ എന്നിവ എല്ലാമാണ് നമ്മുടെ ശരീരത്തിന് അധികമായും വേണ്ടത്.നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് നട്ടുവളർത്താം.ഭക്ഷണത്തിനു മുമ്പും,ശേഷവും കൈയും,മുഖവും സോപ്പുപയോഗിച്ചു നല്ലപോലെ കഴുകണം.ശരീരത്തിന് ഉന്മേഷം ലഭിക്കാൻ ചെറിയ ചെറിയ വ്യായാമം നമുക്ക് ശീലിക്കാം. <
ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് നമ്മെ ഒരുപാട് പേടിപ്പെടുത്തുന്നു .എന്നാൽ ഇതിനെ ഒരുപരിധിവരെ അകറ്റാൻ നമുക്ക് കഴിയണം അതുകൊണ്ട് നാം വീട്ടിൽ തന്നെ ഇരിക്കുക.അത്യാവശ്യത്തിനു പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക ,വീട്ടിലെത്തിയാൽ സോപ്പുപയോഗിച്ച് കൈകൾ 20 സെക്കൻഡ് കഴുകുക .നമ്മുടെ ശരീരം എപ്പോഴും വൃത്തിയാക്കി വെക്കുക ,വെള്ളം ധാരാളം കുടിക്കണം,കഴിയുന്നതും കുറഞ്ഞ ചൂടിലുള്ള വെള്ളം കുടിക്കാൻ ശ്രമിക്കണം ,കഴിക്കുന്ന പാത്രവും കുടിക്കുന്ന ഗ്ലാസും വൃത്തിയായിരിക്കണം.നമ്മുടെ വീടിനുമുമ്പിൽ നല്ല പൂച്ചെടികളും പഴവർഗങ്ങളും നട്ടു വളർത്തുക ,മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക ,മലകളും,പാടങ്ങളും ,അരുവികളും എല്ലാം നമ്മുടെ ചുറ്റിലും വേണം.ഇതെല്ലാം നമുക്ക് സന്തോഷവും ഊർജവും നൽകുന്ന പ്രകൃതിയിലെ കാഴ്ചകളാണ്.

ഫാത്തിമ ദിൽന.ടി.കെ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം