സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staloysius (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമം


ഞാൻ വളർന്ന എൻെ്റ പൂത്തുറ ഗ്രാമം .തിരമാലകളായിരുന്നു എന്നെ വിളിച്ചുണർത്തിയിരുന്നത് .മത്സ്യബന്ധനം ഗ്രാമത്തിൻെ്റ പ്രധാന തൊഴിലായിരുന്നതിനാൽ മുതിർന്നവർ എപ്പോഴും കടലിനെ പോറ്റമ്മയാക്കി .അവരുടെ അദ്ധ്വാനം ഗ്രാമത്തെ രോഗമില്ലാത്തവരും ആരോഗ്യമുള്ള ശരീരത്തിൻെറ ഉടമകളുമാക്കി തീർത്തു .മതിലുകളില്ലാ തിരുന്നതിനാൽ ബന്ധങ്ങൾ വളരെ തീവ്രമുള്ളതും പ്രയാസങ്ങൾ സന്തോഷത്തോടെ സഹിക്കുന്നവരുമാക്കി തീർത്തു . ഇന്ന് പലരും ഗ്രാമം വിട്ട് ദൂരെ സ്ഥലങ്ങളിൽ രാപാർക്കുന്നു .കടൽ എൻെ്റ ഭവനത്തെ എന്ന് വിഴുങ്ങുെമെന്ന് ഞാൻ കാതോർക്കുന്നു .ആർക്കും ആരുടെയും കഷ്ടപ്പാടിൽ പങ്കില്ല .പാറകൾ അടുക്കിയിട്ടുണ്ടെങ്കിലും തിരമാലകൾ അതിനെ തകർത്തുകൊണ്ടേയിരിക്കുന്നു .തൊഴിലുകൾ നഷ്ടപ്പെടുന്നു .അദ്ധ്വാനം പലപ്പോഴും നിഷ്ഫലങ്ങളാകുന്നു . എന്നുവരും പഴയകാലം .ഒരു തിരിച്ചുവരവ് സാധ്യമാകുമോ .എങ്ങും തേങ്ങലുകൾ മാത്രം .


സാൻെ്റിഫ ടോൾസ്റ്റോയി
3A സെൻെ്റ അലോഷ്യസ് എൽ.പി എസ്സ്.ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം