ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വനസംരക്ഷണം | color= 3 }} പ്രകൃതിയെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വനസംരക്ഷണം

പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങകൾക്കു സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്. അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

ആദിമ മനുഷ്യൻ കാടുമായി ബന്ധപെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം നമുക്ക് കാടുമായിട്ടുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു.

ജനങ്ങൾ വർധിച്ചപ്പോൾ കാട് നശിപ്പിച്ചു നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യ ജീവികളുടെ വംശ നാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമാക്കി ഈ വനനശീകരണം. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും, കാർഷിക വിളകൾക്കും നാശം വിതയ്ക്കുകയാണ്. ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്കു തന്നെ പ്രതികൂലമായി ബാധിക്കും.

ജല വൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കുന്നതും വനങ്ങൾ നശിക്കാനിടയാക്കി. മഴ കുറഞ്ഞു, പെയ്യുന്ന മഴയിൽ മണ്ണൊലിച്ചു നദികൾ വറ്റി വരണ്ട് നിൽക്കുന്നു.

Devika K V
6 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം