Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണാനന്തരം
ഭൂഗോളമാസകലം നിറഞ്ഞ ഉപ്പുവെള്ളം കണിക പോലെ തന്റെ കണ്ണു കളിൽ നിന്നും വീഴാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ അയാൾ ഒന്ന് നടുങ്ങി !
ഞാൻ എന്തിനാണ് കരയുന്നത്? "താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരു" ഇങ്ങനെത്തന്നെയാണല്ലോ കവികൾ പറഞ്ഞിട്ടുള്ളത്.
പാപികളായ അസുരന്മാർ എങ്ങനെയിരിക്കുമെന്ന കുട്ടികളുടെ ചോദ്യത്തിന് മനുഷ്യനെ തന്നെ ചൂണ്ടികാണിക്കേണ്ട അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്,
ആര് .........മനുഷ്യൻതന്നെ.
തന്റെ അടുത്തിരിക്കുന്ന പൂച്ചയോടു അല്പം അവതരണബോധത്തോടെ അയാൾ പറഞ്ഞു.
പിന്നീട് മേശപ്പുറത്തിരുന്ന കണ്ണാടി എടുത്ത് വെച്ച് തന്റെ അതെ പ്രായമുള്ള ചൂരൽക്കസേരയിലിരുന്ന് ഉപ്പുസത്യാഗ്രഹത്തിന്റെയും സ്വാതന്ത്രസമരത്തിന്റെയും ഓർമ്മകൾ തിങ്ങിനിറഞ്ഞ തന്റെ അച്ഛന്റെ ഡയറിയുടെ താളുകൾ മറിക്കുന്നതിനിടയിൽ അവസാന രണ്ട് പേജിൽ ചുവന്ന മഷി കൊണ്ടെഴുതിയ ഒരു കുറിപ്പ് അയാൾ വായിച്ചു......
"1900ങ്ങളിൽ വന്ന വസൂരിയും പ്ലേഗും കൊന്നൊടുക്കിയത് അര ലക്ഷത്തിലേറെ ജനങ്ങളെയാണ്. ഈ മരണങ്ങൾക്കു പകരം ചെയ്യുവാൻ ശാസ്ത്രസംഘം വൻ വിജയകരമായി തീർന്ന മരുന്നുകൾ നിർമിച്ചു. അതുവരെ മരിച്ച മനുഷ്യശരീരങ്ങളെല്ലാം ചവറു പോലെ ചാക്കിൽ കൂട്ടി കെട്ടി കൊണ്ടുപോകുമ്പോഴും ഒന്നുകരയാതിരിക്കാൻ ആർക്കുമാവില്ല. പക്ഷെ ഇനിയും......".
അവസാന വരികൾ അപൂർണമായിരുന്നു. ഒരു ഹീറോ പേന എടുത്ത് അയാൾ എഴുതി...
ഇനിയും വന്നേക്കാം...
ഇതുപോലുള്ള മഹാമാരികൾ ലോകത്തിന്റെ തിരി കെടുത്തു വാൻ.....
പക്ഷെ ഓരോ മനുഷ്യൻ മരിക്കുമ്പോഴും ഓരോ പാപം കെട്ടടങ്ങുകയാണ്.
ഇപ്പോൾ നാം നേരിടുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന covid-19.
ഒരു ലക്ഷത്തിലേറെ ജനതയെ കൊന്നൊടുക്കിയ ഇതുപോലുള്ള മഹാമാരികൾ നമ്മുടെ ചുറ്റുപാടിലും വന്നേക്കാം
പക്ഷെ നാം അതിനെ നേരിടും ഇനിയും ഒരു മരണം കൂടി സംഭവിക്കാതെ...
നേരിടാം ഒറ്റകെട്ടായി ...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|