പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ ദിനങ്ങൾ
<poem>

കവിത

             ഭീതിയുടെ ദിനങ്ങൾ 

പേമാരിയങ്ങു പെയ്തിടുന്നു, പിന്നെ പ്രളയമായി ഒഴികിടുന്നു.

പ്രളയത്തെ വെല്ലുന്ന വില്ലനായി,

ഈ മഹാമാരി ഇന്ന് പാരിനെ കീഴടക്കീടുന്നു. ഘോരമാം യുദ്ധത്തെ തളയ്ക്കുമാറുതകുന്ന ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ പോലുമീ മഹാമാരിയെ ഭയന്നിടുന്നു. എങ്കിലുമീ ദൈവത്തിൻ സ്വന്തം നാട് കൈമെയ് മറന്ന് ജാതിമത രാഷ്ട്രീയ ഭേദമന്യേ

കൊലവിളി നടത്തുന്ന മഹാമാരിയെ 

തുരത്തീടുന്നു..