സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dessy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവിന്റെ കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവിന്റെ കാലം
എല്ലാവരുമൊത്ത് ഒരുമിച്ചൊന്നിരിക്കാൻ ഏറെ ആഗ്രഹിക്കാറുണ്ടെങ്കിലും സാധിക്കാറില്ല. ഓണം, ക്രിസ്മസ് ഇങ്ങനെ ഓരോ ആഘോഷങ്ങളിലും ഒന്നിച്ചു സമയം ചെലവഴിക്കാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല... എല്ലാവർക്കും ഒന്നിച്ചു സമയം ചെലവഴിക്കാൻ ഈ കൊറോണക്കാലം ഒരനുഗ്രഹമായി... നമ്മളിൽ പലരും തിരിച്ചറിയാതെ പോയതും നിസാരമെന്നു കരുതിയതും നമ്മുടെ അവകാശമെന്ന് ചിന്തിച്ചതുമായ ചില തെറ്റിദ്ധാരണകളുടെയും വലിയൊരു തിരിച്ചറിയാലാണീ ദിനങ്ങൾ...നമ്മുടെയൊക്കെ അമ്മമാർ ഉദ്യോഗസ്ഥരാകാം,വീട്ടമ്മമാരാകാം... അവർ നമുക്ക് ചെയ്തു തരുന്ന കാര്യങ്ങൾ ഓരോന്നും നമ്മുടെ അവകാശമാണ് എന്ന് കരുതുന്ന കൂട്ടുകാർക്ക് ഞാൻ മനസിലാക്കിയ എന്റെ അനുഭവം പങ്കു വയ്ക്കുന്നു...

എന്റെ അമ്മ എന്റെ സ്കൂളിലെ തന്നെ അധ്യാപികയാണ്... ഞാൻ എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ അമ്മ വീട്ടുജോലിയെല്ലാം ഒരുവിധം തീർക്കാറുണ്ട്... അമ്മയുടെ എല്ലാ ജോലിയും തീർന്നാലും ഞാൻ എണീറ്റ് സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കം തീരാറില്ല.. എല്ലാവരെയും പോലെ തന്നെ ഞാനും കളി, ചിരി, കുറച്ചു പഠനം എന്നിങ്ങനെ ദിവസം കഴിച്ചുകൂട്ടുമായിരുന്നു.. വീട്ടിൽ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ മടി കാണിച്ച് ഇരിക്കുന്നതു കണ്ട് അമ്മ തന്നെ അതൊക്കെ ചെയ്യാറാണ് പതിവ്... ഇങ്ങനെയൊക്കെ നടന്നിരുന്ന എന്റെ സ്വഭാവം മാറ്റിയത് ഈ കൊറോണക്കാലമാണ്... അമ്മ ചെയ്യുന്നതിലെ കഷ്ടപ്പാടുകൾ എനിക്ക് പച്ചയായി മനസിലാക്കിത്തന്ന കൊറോണക്കാലം... അമ്മയെ മനസ്സിലാക്കി സ്നേഹിച്ചു തുടങ്ങിയ കൊറോണക്കാലം.... അമ്മ മാത്രമല്ല വീട്ടുജോലിയുടെ അവകാശി... അത് നമ്മുടെയും കടമയാണ്... ഈ കൊറോണക്കാലം എല്ലാവരുടെയും നല്ല മാറ്റത്തിനായി ഉപകരിക്കട്ടെ... നമുക്ക് ഒരുമിച്ച് നേരിടാം... ഈ മഹാമാരിയെ അകറ്റാം..... അതിലൂടെ ലഭിച്ച നന്മകൾ മറക്കാതെ തന്നെ.......

സാനിയ റീത്ത ജോഷി
10 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം