ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ മഹാമാരി വന്ന വഴി

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി വന്ന വഴി
   ദൂരെ ഒരു ഗ്രാമത്തിൽ വളരെയേറെ ദരിദ്രരായ ഒരു ജനവിഭാഗം അധിവസിച്ചിരുന്നു അവർക്ക് പോഷകാഹാരമോ ശുദ്ധജലമോ ലഭിച്ചിരുന്നില്ല. അവിടത്തെ ഗ്രാമത്തലവനും കൂട്ടരും പല തവണ പഞ്ചായത്ത് പ്രസിഡന്റിനെയും കളക്ടറെയും കണ്ട് പരാതി കൊടുത്തു. അവരാരും അതിന് പരിഹാരം കണ്ടില്ല. ശരിയായ ആഹാരവും ശുദ്ധജലവും ലഭിക്കാതെ അനേകർ മരിച്ചു. എന്നിട്ടും അവരെ ആരും ശ്രദ്ധിച്ചില്ല. കുറേ നാൾ കഴിഞ്ഞു .മഴയും മഞ്ഞും . വെയിലും മാറി മാറി വന്നു. ആ നാട്ടിലുള്ളവർക്ക് എന്തോ മാരകമായ അസുഖം പിടിപെട്ടു. അത് മറ്റുള്ളവരിലേക്ക് പകരാൻ തുടങ്ങി. അത് നാടു മുഴുവൻ പടർന്നു. അവർ വ്യാകുലരാകാൻ തുടങ്ങി. ആരോഗ്യ വിദഗ്ധർ കാരണം തേടി ആ ഗ്രാമത്തിലെത്തി. അപ്പോഴാണ് അവർ ആ നാട്ടിലെ ദയനീയാവസ്ഥ അറിഞ്ഞത്. മലിനജലമാണ് രോഗകാരണം എന്ന് അവർ കണ്ടെത്തി. അവർ ആ പട്ടിണിപ്പാവങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ശുദ്ധജലവും എത്തിച്ചു കൊടുത്തു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചർച്ചാ വിഷയമായി. സുമനസ്സുകളായ ആൾക്കാർ മുൻ കൈ എടുത്ത് ഇത്തരം ജനങ്ങളെ കണ്ടെത്തി അവരെ വേണ്ട വിധത്തിൽ സഹായിച്ചു. അങ്ങനെ അവർ പകർച്ചവ്യാധിയെ അതിജീവിച്ചു
ശ്രേയ . S.
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ