ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2010Govt model hss kottayam




കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തിന്‍റെ ഹൃദയഭാഗത്ത് നാടിന്‍റെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ല്‍ യു പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധന്‍ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ല്‍ സ്കൂള്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂള്‍ 1977 ആയപ്പോള്‍ മോഡല്‍ ഹൈസ്കൂള് എന്ന പേരില്‍ പ്രസിദ്ധമായി. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. '

ഭൗതികസൗകര്യങ്ങള്‍

കോട്ടയം മുനിസിപ്പല്‍ എരിയ 23-ആം വാര്ഡില്‍ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയന്‍സ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്പോട്സ്
    ഈ സ്കൂളിലെ ലിദിന്‍ ഉദയ് ,മെല്‍വിന്‍ ജോസ്, ഷാരോണ്‍ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികള്‍ സംസ്ഥാന കായിക മേളയില്‍ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
    കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസ് മാഗസിനുകള്‍ തയ്യാറാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    മാസത്തില്‍ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങള്‍ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    സയന്‍സ്,മാത്സ്,സോഷ്യല്‍ സയന്‍സ്, ഐ.ടി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ഈ സ്കൂളിലെ അധ്യാപകര്‍

കെ അംബുജാക്ഷി ബി എസ്സി കണക്ക്,എം എ ഇംഗ്ളീഷ്, ബി എഡ് കണക്ക്-ഹെഡ്മിസ്ട്രസ്
ഏലിയാമ്മ കുര്യന്‍ എം എ ഹിന്ദി, ബി എഡ് --സീനിയര്‍ അസിസ്റ്റന്‍റ്
'എല്‍സമ്മ ജോണ്‍'ബി എസ്സി കണക്ക്, ബി എഡ് കണക്ക്
ഡാര്‍ലി ജോസഫ് ബി എസ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്, എം എ പൊളിറ്റിക്സ്

വഴികാട്ടി