ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കു ....നല്ല നാളേയ്ക്ക് വേണ്ടി
പ്രകൃതിയെ സംരക്ഷിക്കു ....നല്ല നാളേയ്ക്ക് വേണ്ടി
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനെ കുറച്ച് ഓർത്ത് മനുഷ്യൻ വേവലാതിപ്പെടുന്നതിനിടയിലാണ് വീണ്ടും ലോക പരിസ്ഥിതി ദിനം കടന്നുവന്നിരിക്കുന്നത്. മാലിന്യങ്ങൾ പ്രകൃതിക്ക് ഏൽപ്പിച്ച പരിക്ക് ചില്ലറയല്ല. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന വിഷപുകയും അന്തരീക്ഷത്തിലെ ഓസോൺ പാളിക്ക് തുള വരുന്നതിന് കാരണമാകുന്നു. സൂര്യന്റെ മാരകമായ അൾട്രാ വൈലറ്റ് രശ്മികൾ ഭൂമിയിൽ എത്തി തുടങ്ങിയിരിക്കുന്നു. ഇത് മാരകമായ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ജനങ്ങൾ ജാഗ്രതയുള്ളവരാകണം എന്ന് മുന്നറിയിപ്പ് നൽകുന്നു. ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ്. നാം ഓരോരുത്തരും ആ മണ്ണ് വൃത്തിയുള്ള താക്കുക. മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. ആ ജീവജാലങ്ങളുടെ നാശത്തിന് നാം വഴി തൂറക്കരുത്. "പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം നല്ല നാളേയ്ക്ക് വേണ്ടി ."
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേശ്വരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേശ്വരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ