സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/മാറുന്ന ലോകം
മാറുന്ന ലോകം
നമ്മുടെ സമൂഹം കേവലം മനുഷ്യനു മാത്രമായി പോകേണ്ടതല്ല. അതുപോലെതന്നെ നമ്മുടെ പ്രകൃതിയും മനുഷ്യൻ കൈയടക്കി സ്വന്തം ആക്കേണ്ടതുമല്ല. പ്രകൃതിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ല പ്രകൃതി സർവ്വ ജീവജാലങ്ങൾക്കും സ്വന്തമാണ്. മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലൂടെയാണ് നാം ഒരോരുത്തരും കടന്നു പോകുന്നത്.നമ്മുടെ പ്രകൃതിയിൽ അഥവാ സമൂഹത്തിൽ പരിസ്ഥിതിയുടെ കാലം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥ സാഹിത്യകാരൻമാരുടെ കൃതികളിൽ പ്രസിദ്ധമാണ്. മനുഷ്യന്റെ അസഹനീയമായ പ്രവർത്തിയിൽ ഇന്ന് ഭൂമിയും ഇരയാവുന്നു. ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുമ്പോൾ ചിലർ അത് മറന്നു പോകുന്നു. നാം ഓരോ മരവും നട്ടുപിടിപ്പിക്കുമ്പോൾ മറുവശത്ത് മരങ്ങൾ വെട്ടി നശിപ്പിക്കുന്ന തലമുറയാണ് ഇന്നത്തേത്.പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് അനവധിയാണ്. ഒരുകാലത്ത് മനുഷ്യന് താങ്ങായി പ്രകൃതി നിന്നിരുന്നു. ഇപ്പോൾ പണത്തിനുവേണ്ടി വേണ്ടി മനുഷ്യൻ പ്രകൃതിയെ വിൽക്കുന്നു. അതോടെ പരിസ്ഥിതി നശിക്കുന്നു. പരിസ്ഥിതി നശീകരണത്തിലൂടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും ആശ്രയം ഇല്ലാതാവുന്നു. എന്നാൽ പ്രകൃതിയേയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഒരു ചെറിയ തലമുറ ഇപ്പോഴുമുണ്ട്. എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ ഒരു തൈ നട്ടു പിടിപ്പിക്കുമ്പോൾ അതിലൂടെ പ്രകൃതിയെ നശിപ്പിക്കുന്ന ഒരായിരം ദുഷ്ട മനസ്സുകൾക്ക് തിരിച്ചടിയായി അത് മാറുന്നു. സുന്ദരമായ ഭൂമി ശുചിത്വ ഭൂമി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം