എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/സ്നേഹവും കരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹവും കരുതലും

ഇക്കാലത്ത് കോവിഡ് 19 എന്ന രോഗത്തിന് മുമ്പിൽ പകച്ചു നിൽക്കുകയാണ്. ഈ രോഗത്തിൽ നിന്നു രക്ഷപ്പെടാൻ നാം വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കണം. അതുവഴി നമ്മളെ മാത്രമല്ല കുടുംബത്തെയും നമ്മുടെ സമൂഹത്തെയും രോഗം വരുന്നതിൽ നിന്നു രക്ഷിക്കുന്നു. നമ്മുടെ നാട്ടിൽ കഴിയുന്ന പ്രായമായവരെയും ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുന്നവരെയും നമ്മളാൽ കഴിയുന്ന വിധത്തിൽ സഹായിക്കണം. ഇതിനുള്ള ഉദാഹരണമാണ് നമ്മുടെ നാട്ടിലെ സമൂഹ അടുക്കളയും മറ്റു കാരുണ്യ പ്രവർത്തികളും. നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, പോലീസ് തുടങ്ങിയ അനവധി ആളുകൾ അവരുടെ ജീവൻ തന്നെ പണയപെടുത്തിയാണ് അവർ നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ഇതു സഹജീവി സ്നേഹത്തിന്റെയും കരുതലിന്റയെയും ഉത്തമ ഉദാഹരണമാണ്. അവർ നമ്മോടു പറയുന്ന മുൻകരുതലുകളും നിർദ്ദേശങ്ങളും നാം പാലിക്കണം. ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് കൊറോണ എന്ന വൈറസിനെ തോൽപ്പിച്ച് ഉയർത്തെഴുന്നേൽക്കും.

ആഗ്ന ബിജു
3 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം