എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പരിസ്ഥിതി'''

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയാലുള്ളതും മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതുമായ എല്ലാവസ്തുക്കളും ചേർന്നതാണ് പരിസ്ഥിതി. .മൃഗങ്ങളും, സസ്യങ്ങളും,കുളങ്ങളും, തോടുകളും, കെട്ടിടങ്ങളും, റോഡുകളും അങ്ങനെ പലതും.ഇവയിൽ പലതും ആരും പ്രത്യേകമായി ഉണ്ടാക്കിയതല്ല.പ്രകൃതിയിൽത്തന്നെ ഉള്ളതാണ്. പ്രകൃതി ഒരു വരദാനമാണ്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു. പുഴകളും കുളങ്ങളും ഉപയോഗിക്കാതായി. പുഴകളിൽ പുല്ലു വളർന്നു.പുഴ കാടായി.കുളങ്ങൾ മാറ്റി റിയൽ എസ്റ്റേറ്റാക്കി.കിണറുകൾ മണ്ണിട്ടുമൂടി കുഴൽക്കിണറുകളെ ആശ്രയിക്കാൻ തുടങ്ങി.മരങ്ങൾ വെട്ടിനശിപ്പിച്ചു.