പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

2019 ഡിസംബർ ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി കൊറോണ എന്ന വൈറസ് കണ്ടെത്തിയത്.സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണയെന്ന പേര് നൽകിയത്.ഇത് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ചു.160-ൽ അധികം രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരികരിച്ചു.ലോകമെമ്പാടും ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിലാണ്.ലോകത്ത് ഒരു ലക്ഷത്തിലേറെ ആളുകൾ മരണമടഞ്ഞു.ഇതിന് ലോകാരോഗ്യ സംഘടന " കോവിഡ് 19” എന്ന പേര് നൽകി.ഇന്ത്യയിൽ ആദ്യമായിട്ട് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.ചൈനയിൽ നിന്ന് എത്തിയ 3 വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്.രോഗത്തെ കുറിച്ച് വിവരം ലഭിച്ചയുടനെതന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയതിനാൽ ആ 3 പേരുടെയും രോഗം ഭേദമായി.പിന്നിട് പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്തു.ഇറ്റലിയിൽ നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത് . ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു .
പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നിട് ഇത് ന്യുമോണിയ ആയി തീരും. 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗ ലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളതുകൊണ്ട് തന്നെ അതീവജാഗ്രതയാണ് വേണ്ടത് .
ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലാത്തതുകൊണ്ട് ഇത് പടരുന്ന മേഖലയിലേക്ക് പോകുന്നതോ അത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്.മറ്റുള്ളവരുമായി അടുത്തിടപഴകുകയോ മറ്റോ ചെയ്താൽ കൈകളും മറ്റും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക
മുൻകരുതലുകൾ
• കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈ കൊണ്ട് തൊടരുത്.ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി 20 s നേരമെങ്കിലും ഉരച്ച് കഴുകണം.
• ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചു പിടിക്കുക
• കഴിവതും വീടുകളിൽ തന്നെ കഴിയുക
• ആളുകളുമായി 1m അകലം പാലിക്കുക
• ധാരാളം വെള്ളം കുടിക്കുക

ഉജ്വൽ ആർ
3 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി ,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം