ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൗൺ | color=3 }} സ്വച്ഛശാന്തമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ

സ്വച്ഛശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ് അഥവാ കോവിഡ് -19. ചൈനയിലെ വുഹാനിൽ നിന്ന് പിറവിയെടുത്ത് ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ രാജ്യം മൊത്തം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ നിമിഷം വരെ എല്ലാ റോഡുകളും നിശ്ശബ്ദതയുടെ നിഴലിൽ. ഈ മഹാമാരിയെ അതിജീവിക്കാനായി എല്ലാവരും അകന്നു നിന്നു പ്രവർത്തിക്കുകയാണ്.
നമ്മുടെ ഈ കൊച്ചുകേരളത്തിന് ഈ വിപത്തിനെ അതിജീവിക്കാനാകുമോ?
നിപ്പയും പ്രളയവും വന്നപ്പോൾ അതിജീവിച്ചത് പോലെ ഈ വൈറസിനേയും അതിജീവിക്കാൻ കഴിയും എന്ന് പ്രത്യാശിക്കാം.
പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും ജീവൻ ഈ വൈറസ് നശിപ്പിക്കുമായിരുന്നു. വേലകളും പൂരങ്ങളും വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും എല്ലാം സ്തംഭിച്ചു. എന്തിന് നമ്മുടെ വിഷു പോലും.
എന്നിരുന്നാലും നമ്മുടെ ഡോക്ടർമാരും മറ്റ് ജീവകാരുണ്യപ്രവർത്തകരും തളരാതെ പ്രവർത്തിക്കുന്നു. ഈ ലോക്ക്ഡൗൺ കാലത്ത് ചില ആളുകൾ കോവിഡിന്റെ തിവ്രത മനസ്സിലാക്കാതെ പുറത്തിറങ്ങി നടക്കുന്നു. അവരെ ഇതിന്റെ തീവ്രത മനസ്സിലാക്കിക്കൊടുക്കുവാൻ ഒത്തിരി പോലീസുകാരും പ്രവർത്തിക്കുന്നു. അവരേയും നമുക്ക് അഭിനന്ദിക്കാം. നമ്മുടെ കേരളത്തിലെ ഡോക്ടർമാർ മരുന്നില്ലാതിരുന്നിട്ടു പോലും ഒത്തിരി ജീവനുകൾ രക്ഷിക്കുന്നു. ഈ കൊറോണ കാലത്ത് 'നെഗറ്റീവ് 'എന്ന വാക്കിനാണ് 'പോസിറ്റീവ് ' എനർജി കൂടുതൽ. നമുക്ക് ഈ കൊറോണയെ അകന്നുനിന്ന് നേരിടാം. ഈ ലോക്ക്ഡൗൺ കാലത്ത് നമ്മുടെ അഭിരുചികൾ വളർത്തിയെടുക്കാം. ഈ കൊറോണയെ തോല്പിക്കാനായി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കാം.

അനന്യ എം
8 E ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം