ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ രോദനം

ഹേ മനുഷ്യാ നീ കേട്ടിരുന്നുവോ
എന്റെ നിലനിളി
നിന്റെ കണ്ണുകളിൽ എന്നെങ്കിലും
കണ്ടുവോ എന്റെ ദൈന്യത

ഇന്ന് നീ ദുഃഖിതനാണ് ഞാനോ....
ഓർത്തിരിക്കുന്നുവോ എന്നെങ്കിലും നീ
അറിഞ്ഞിരുന്നുവോ എന്തെങ്കിലും നീ
എന്റെ രോദനം നിന്നിൽ അലയുന്നുവോ

ഞാനത് അറിയുന്നു മൂകസാക്ഷിയായ്
വെട്ടിത്തിളങ്ങുന്നൊരു കഠാര തൻ
പൊട്ടിച്ചിരിക്കുന്നു നിണസ്വാദറിഞ്ഞപ്പോൾ
മരങ്ങളോടു നീ ചോദിച്ചുവോ

അതിൻ കാലുകൾ മുറിച്ചപ്പോൾ
ശരീരം വെട്ടിപ്പൊളിച്ചപ്പോൾ
ആ ശ്വാസകോശത്തെ കരിച്ചുകളഞ്ഞപ്പോൾ
ക്ഷമിക്കുമോ.... നിന്നോട്

വലിച്ചെറിഞ്ഞില്ലേ നീ എന്റെ
നിൻ ആഗ്രഹങ്ങൾ സഫലമാകാൻ
ഇന്ന് നീ ദുഃഖാർത്തനാണ്
എന്റെ സിരകളിലെ നീരുറവയെ ഓർത്ത്

ക്ഷമിക്കുമോ.... നിന്നോട്
ക്ഷമിക്കുമോ.... നിന്നോട്

ആമിന എസ്
7 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത