സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കൂ രോഗങ്ങളെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ശീലമാക്കൂ രോഗങ്ങളെ അകറ്റൂ

വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്യം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ശുചിത്വ പോരായ്മകളാണ് രോഗങ്ങൾക്ക് കാരണം. ശുചിത്വ ശീലമാണ് ഇന്നത്തെ ലോകത്തിന് ആവശ്യം.

ശുചിത്വമില്ലായ്മ പലരോഗങ്ങൾക്കും കാരണമാകുന്നു. നമ്മുടെ ലോകത്തു ഇന്നത്തെ പ്രശ്നമായി മാറിയ മാരകാ രോഗമായ കോവിഡ് 19 ശുചിത്വ മില്ലായ്മക്കു പ്രശ്നമാണ്.ഓരോ വ്യക്തികളും അവരുടേതായ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽനിന്നും അകറ്റി പരിസര ശുചിത്വം നമുക്ക് നേടാം. ഇന്നത്തെ രോഗത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഓരോ വ്യക്തികളും സാമൂഹിക അകലം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ രോഗങ്ങളെ അകറ്റാൻ സാധിക്കും. തുടക്കം മുതലേ ശുചിത്വം പാലിച്ചാൽ രോഗങ്ങളെ അകറ്റി നിർത്താം.

ഇന്നത്തെ ലോകത്ത് ശുചിത്വം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. ശുചിത്വമില്ലായ്മയിലൂടെ നിരവധി രോഗങ്ങളാണ് ലോകത്ത് വ്യാപിക്കുന്നത്.

വ്യക്തി ശുചിത്വത്തിൽ നമ്മൾ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. എല്ലാ നേരവും കൈയും മുഖവും കഴുകണം. ഗൃഹ ശുചിത്വത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ ജീവിതത്തിൽ ശുചിത്വമുണ്ടെങ്കിൽ ആരോഗ്യശുചിത്വം കൈവരിക്കാൻ സാധിക്കും. ശുചിത്വം ഓരോരുത്തരും പാലിക്കേണ്ട ഒന്നാണ്. ശുചിത്വം പാലിക്കൂ, ജീവൻ രക്ഷിക്കൂ.

അഥീന കെ. ജെ.
9 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം