ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കുട്ടുവിന്റെ ധീരത

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടുവിന്റെ ധീരത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടുവിന്റെ ധീരത

അന്നും കുട്ടു പതിവു പോലെ രാവിലെ തന്നെ ഉണർന്നു. അവൾ പല്ലു തേയ്ക്കാനായി മുറ്റത്തിറങ്ങി. മോനേ.... അമ്മ വിളിച്ചു. എങ്ങനെയുണ്ട് നിന്റെ തലവേദന? ഓ ! അമ്മേ .....അതൊന്നും പറയണ്ട. എനിക്ക് ഒരു കുറവും ഇല്ല. അപ്പോൾ ..... ഇന്ന് സ്കൂളിൽ പോകണ്ട അല്ലെ ? അവൻ കരയാൻ തുടങ്ങി. എനിക്കു പോണം . എനിക്ക് പോണം. മോനേ .... ഇന്നലെ സ്കൂളിൽ വെയിലത്ത് ഓടിക്കളിച്ചില്ലേ ? അതാ കാരണം. ഞാൻ പറയാറില്ലെ ? വെയിലത്ത് കളിക്കരുതെന്ന് . അമ്മ തുടർന്നു ... അമ്മേ.... ഞാനല്ല അമ്മയാണ് എന്റെ രോഗത്തിന്റെകാരണം. അവൻ മുഖത്തടിച്ചതു പോലെ മറുപടി പറഞ്ഞു. അമ്മ ഇന്നലെ ചപ്പുചവറുകൾ കത്തിച്ചപ്പോൾ എന്തിനാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റും ഇട്ട് കത്തിച്ചത്. ആ നാറ്റം ....അതാണ് എന്റെ തലവേദനയ്ക്കു കാരണം. അപ്പോൾ മുതലാണ് എനിക്ക് തലവേദന തുടങ്ങിയത്. അയ്യോ ! മോനേ ഇനി ഞാൻ പ്ലാസ്റ്റിക്ക് കത്തിക്കില്ല. പ്ലാസ്റ്റിക്ക് കവറുകൾവേർതിരിച്ച് നമ്മുടെ പഞ്ചായത്തിൽഏൽപിക്കാം. അവർ അത് സംസ്ക്കരിക്കട്ടെ. ഇതു കേട്ട് കുട്ടുവിന് സന്തോഷമായി. അവൻ തുള്ളിച്ചാടിക്കൊണ്ട് സ്കൂളിലേയ്ക്ക് പോയി .

സെറാ ഷാജി
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ