ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


ഉയർത്തെഴുന്നേൽപ്പിൻ വിശുദ്ധിയിൽ മുങ്ങിയും
കണികണ്ടുണർന്ന് വിഷുവിനെ വരവേറ്റും
മാമ്പഴത്തിൻ മാധുര്യം കൈക്കൊണ്ടും
ആടിത്തിമിർത്തൊരാ വസന്തകാലം
മർത്യന്റെകർമഫലം മഹാമാരിരൂപത്തിൻ മാനവരാശിയെ കാർന്നുതിന്നിടുന്നു
ഉദ്ധിതമാകുമഹങ്കാര മാരിയെ
കൊറോണയാം മാരി വിഴുങ്ങിടുന്നു
ഹിന്ദുവെന്നില്ല
ക്രിസ്ത്യനെന്നില്ല
മുസൽമാനെന്നില്ല പാഴ്‌സിയെന്നില്ല
സമ്പന്നനെന്നില്ല ദരിദ്രനെന്നില്ല
വിദേശിയെന്നില്ല സ്വദേശിയെന്നില്ല
യുദ്ധവുമില്ല തർക്കവുമില്ല
നൂഡിൽസുമില്ല ബർഗറുമില്ല
ആചാരമില്ല അനുഷ്ഠാനമില്ല
അന്ധവിശ്വാസങ്ങളേതുമില്ല
രാജ്യങ്ങൾ തമ്മിലും ബന്ധമില്ല
രാജ്യൾക്കുള്ളിലും ബന്ധമില്ല
രാവും പകലും അതിജീവനത്തിനായ്
കേഴുന്ന മർത്യജീവൻ മാത്രം
കൊറോണയെന്ന മഹാമാരിയെങ്കിലും
പേടിപ്പതില്ല കേരളീയർ
പ്രളയവും നിപയും കാൽച്ചുവട്ടിൽ വാഴും
കേവലം പുൽത്തകിടി മാത്രം
അതിജീവനത്തിനായ് ഒത്തുചേരും
കൊറോണയെന്ന ഭീകരന്റെ ചിറകരിഞ്ഞിടും
മനസുകൾ മനസോടു ചേർത്തു നമ്മൾ
കൊറോണയെ തുരത്തുന്ന മർത്യനാകും
സ്നേഹവും ത്യാഗവും ചേർത്തു നമ്മൾ
അതിജീവനത്തിൻ്റെ പാതതീർക്കും

 

ദേവപ്രിയ ഡി
9A ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത