ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി നാശത്തിലേക്കോ....
പ്രകൃതി നാശത്തിലേക്കോ....
നമുക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയെ നമുക്ക് സമ്മാനിച്ചത് സർവ ശക്തനാണ് . ഈ സുന്ദരമായ പ്രകൃതിയിൽ ആകർഷകമായ പൂക്കൾ , പാറിപറക്കുന്ന ശലഭങ്ങൾ , പച്ചപ്പ് നിറഞ്ഞ ഭൂമി , നീലാകാശം , പലതരത്തിലുള്ള പക്ഷികളും മൃഗങ്ങളും , ഭംഗിയുള്ള മലകൾ , നിറഞ്ഞൊഴുകുന്ന അരുവി തുടങ്ങിയവ എല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയുടെ എല്ലാ വിഭവങ്ങളും നാം ജീവിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു . അതിനെ നശിപ്പിക്കുവാനും നഷ്ടപ്പെടുത്തുവാനും പാടില്ല. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. ഈ കാലത്തെ മനുഷ്യർ അവന്റെ സ്വർത്ഥതയ്ക്കു വേണ്ടി ചെയ്യുന്ന പല പ്രവർത്തികളും പ്രകൃതിയെ വലിയതോതിൽ ബാധിക്കുന്നു . കെട്ടിടങ്ങൾ നിർമ്മിക്കുവാനായി പാടങ്ങൾ നികത്തിയും , മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുമ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും അവരുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടുകയും, നദികളിൽ മാലിന്യം നിക്ഷേപിക്കുന്നതികൂടെ നമ്മുടെ പ്രകൃതി നശിക്കുകയും ചെയ്യുന്നു. അതിനാൽ കൂട്ടുകാരേ നമുക്ക് ഒന്നായി ചേർന്ന് നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം