പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


                                                                                            === രോഗ പ്രതിരോധം ===        
       
         പുരാതന കാലം  മുതൽക്കുതന്നെ  നിരവധി  രോഗങ്ങളും പകർച്ച വ്യാധികളും മനുഷ്യനെ വേട്ടയാടുകയും  ജീവന്  ഭീഷണിയാവുകയും ചെയ്തിരുന്നു.  ഭക്ഷ്യക്ഷാമത്തെക്കാളും യുദ്ധത്തെക്കാളും മാനവരാശിയെ  കൊന്നൊടുക്കിയത്  രോഗങ്ങളായിരു ന്നു. പ്ലേഗ്, വസൂരി, ഇൻഫ്ലുവെൻസ   എന്നിവ  ഇവയിൽ ചിലതു മാത്രം.        
          ഏകദേശം 18-ാം  നൂറ്റാണ്ടിന്റെ   തുടക്കത്തിലാണ്   രോഗകാരണങ്ങളെക്കുറിച്ച്   മനുഷ്യർ  ചിന്തിക്കാൻ   തുടങ്ങിയത്.  ഇതുമൂലം ശാസ്ത്രവും  ഗവേഷണങ്ങളും വികസിക്കുകയും സൂക്ഷ്മ ജീവികളെ  കണ്ടു പിടിക്കുകയും  ചെയ്തു. ബാക്ടീരിയ, വൈറസ്  എന്നിവ പല രോഗങ്ങൾക്ക്  കാരണമാവുന്നു എന്ന അറിവ്  അനേകം  ഔഷധങ്ങളുടെ  കണ്ടുപിടിത്തത്തിന്  വഴി  ഒരുക്കി. പെൻസിലിനിന്റെ കണ്ടുപിടിത്തം ലോകത്തെത്തന്നെ  മാറ്റിമറിച്ചു
             ഇരുപത്തിയൊന്നാം  നൂറ്റാണ്ടോടെ  " രോഗപ്രതിരോധം " എന്ന ചിന്തയ്ക്ക്   പ്രാധാന്യം  കൂടി വന്നു. " Prevention  iട  better  than  cure"  എന്നത്  ലോകമെമ്പാടും  ഒരു മുദ്രാവാക്യമായി  ഉയർന്നു. രോഗം  വന്ന്  ചികിത്സിക്കുന്നതിനേക്കാൾ  നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നത്  ആരോഗ്യ പ്രവർത്തകർ പ്രചരിപ്പിച്ചു . കൂടാതെ ആയുർവേദശാസ്ത്രം  രോഗപ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും  ചെയ്തു.   
 രോഗങ്ങളെ  എങ്ങനെ  പ്രതിരോധിക്കാം?
    ഒരു മനുഷ്യൻ രോഗത്തിനടിമയാവുന്നത്  പ്രതിരോധസംവിധാനം ദുർബലമാവുമ്പോഴാണ്. രോഗ പ്രതിരോധത്തിന്  സഹായകമാവുന്ന  നിരവധി  ഘടകങ്ങൾ  നമ്മുടെ  ശരീരത്തിൽ  തന്നെയുണ്ട്. ഉദാഹരണമായി രക്തത്തിലെ "Tലിംഫോസൈറ്റുകൾ " നമ്മുടെ ശരീരത്തിലെ  ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു .                
നാം സ്വകരിക്കേണ്ട രോഗപ്രതിരോധ   മാർഗ്ഗങ്ങൾ  

1. പൂർണ്ണ ആരോഗ്യ വ്യവസ്ഥയിലുള്ള ഒരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. അതിനാൽ, സമീകൃതാഹരവും വ്യായാമവും ശീലമാക്കുക.കൂടാതെ, ധാരാളം വെള്ളവും കുടിക്കുക. 2. മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരിക്കുക. 3. കൃത്യമായി ഉറങ്ങുക. 4. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ശീലമാക്കുക. 5. നിലവിലുള്ള പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുക

 ഒരു സമൂഹജീവിയായ  മനുഷ്യൻ  സ്വയം  പ്രതിരോധ  നടപടികൾ    സ്വീകരിച്ചാൽ  മാത്രം പോരാ.  സമൂഹവും  ആരോഗ്യപരമായി  ഇരിക്കുക  എന്നത്  അത്യാവശ്യമാണ്.
 കൊറോണ വൈറസ് പടർന്നു  പിടിക്കുന്ന ഈ കാലത്ത് കൊവിഡ് 19 നെയും  ഇനി വരാനിരിക്കുന്ന  രോഗങ്ങളേയും  നമുക്ക്  പ്രതിരോധിക്കാം.
നിള.കെ.സി
7 A പട്ടാനൂർ യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം