ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/ഞാൻ കണ്ട കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട കാഴ്ച

മുറ്റത്ത് പറന്നെത്തിയ സുന്ദരൻ മയിൽ.ഞാൻ ഏറെ നേരം നോക്കിയിരുന്നു.അമ്മ ഇന്നലെ ചക്കിക്ക് വിതറിയ അരി മണികൾ അവൻ ഓരോന്നോരോന്നായി കൊത്തിപ്പെറുക്കുന്നു. മോനേ... ഓടി വാ ,ഞാൻ ആ വിളി കേൾക്കാത്ത ഭാവത്തിൽ നിന്നു. ഞാനൊന്നനങ്ങിയാൽ സുന്ദരൻ പറന്നു പോകും. വീണ്ടും അമ്മയുടെ ഒച്ച . ണിം .... ണിം .... മീൻകാരൻ മുറ്റത്തെത്തി. സൈക്കിളിന്റെ ബെൽ കേട്ട് അവൻ പറന്ന് മരച്ചീനി തോട്ടത്തിലെത്തി. എന്താ, അമ്മേ.... ഞാൻ ഓടി അമ്മയുടെ അരികിലെത്തി. നീ എവിടെയായിരുന്നു. ഒരു പറ്റം കുരങ്ങന്മാർ ആ മാവിൻ ചില്ലയിൽ തൂങ്ങുന്ന കാഴ്ച കാണാനാ ഞാൻ വിളിച്ചത്. ചേച്ചി, ഇന്ന് മീൻ വേണ്ടേ....?

നിവേദ്. ജി
4 ശ്രേയ എൽ പി എസ്സ് ,ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ