പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും രോഗപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഈ ഭൂമിയിൽ അധിവസിക്കുന്ന നമ്മൾ ഓരോരുത്തരുടേയും കർത്തവ്യമാണ്. പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാം അധിവസിക്കുന്ന ഭൂമിയെയും അതിലെ പരിസ്ഥിതിയെയും നമ്മൾ ഓരോരുത്തരും സംരക്ഷിക്കണം. പ്രകൃതി അമ്മയാണ്.അമ്മയെ നശിപ്പിക്കുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് .നമ്മുടെ സ്കൂളുകളിലൊക്കെ ജൂൺ 5 ന് വൃക്ഷത്തൈകൾ നൽകാറുണ്ട്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ.സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. പരിസ്ഥിതിയെപ്പോലെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. നമ്മൾ എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയരുത്. അത് വലിയ ദോഷഫലങ്ങളാണ് ഉളവാക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നത് മൂലം ക്യാൻസർ മൂലമുള്ള മാരകരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് ഏതു രോഗത്തെയും പ്രതിരോധിക്കാൻ കഴിയും. 2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19. കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും നമ്മൾ വ്യക്തി ശുചിത്വം പാലിച്ചും ശാരീരിക അകലം പാലിച്ചും ഇത് നിയന്ത്രിക്കാൻ കഴിയും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഓരോ പൗരൻ്റെയും കർത്തവാമാണ്.ഇത് ശീലമാക്കുകയാണെങ്കിൽ കൊറോണ വൈറസിനെയും ഈ ഭൂമുഖത്തു നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ കഴിയും. അങ്ങനെ നമുക്ക് ഓരോരുത്തർക്കും ഈ യജ്ഞത്തിൽ പങ്കാളിയായി ലോകത്തെ രക്ഷിക്കാൻ കഴിയട്ടെ


ആവണി.S.ബിജു
6B പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം