ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/അയ്യപ്പനും കോശിയും കോറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GWUPS OTTAKKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അയ്യപ്പനും കോശിയും കോറോണയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യപ്പനും കോശിയും കോറോണയും

നഗരത്തിലെ ഒരു ഫ്ലാറ്റിൽ രണ്ടു വ്യക്‌തികൾ താമസിച്ചിരുന്നു .അയ്യപ്പനും കോശിയും .ഇവർ രണ്ടു പേരും ഓഫീസ് ജീവനക്കാരാണ് . ലോകം മുഴുവൻ കോവിഡ് എന്ന മാരക രോഗത്തത്തിന്റ ഭീതിയിൽ നിൽക്കുന്ന കാലം .ഇത് ഒരു വൈറസ് രോഗമായിരുന്നു . ഈ കോവിഡ് 19 എന്ന വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ് .സമ്പർക്കത്തിലൂടെയാണു ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് .ഇതിന്റെ ലക്ഷണങ്ങൾ ,തൊണ്ടവേദന ,ശ്വാസതടസ്സം ,ചുമ,എന്നിവയാണ് .

ഈ പകർച്ച രോഗങ്ങളെ തടയാനുള്ള എറ്റവും നല്ല മാർഗം വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് .

ഓഫീസിൽ പോയിവന്ന ശേഷം കോശി എന്നും കൈയും മുഖവും സോപ്പുപയോഗിച്ചു് കഴുകുമായിരുന്നു .ദിവസവും രണ്ടുപ്രാവശ്യം കുളിക്കുകയും ,പുറത്തുപോകുമ്പോൾ മാസ്ക്ക് ധരിക്കുകയും ചെയ്തിരുന്നു .അതിനോടൊപ്പം സർക്കാരും ആരോഗ്യപ്രവർത്തകരും നൽകിയിരുന്ന നിർദേശങ്ങളും മറ്റുകാര്യങ്ങളും കോശി അനുസരിച്ചിരുന്നു . എന്നാൽ അയ്യപ്പൻ നേരെ തിരിച്ചായിരുന്നു വ്യക്തി ശുചിത്വം പാലിക്കാതെയും പരിസര ശുചിത്വം പാലിക്കാതെയും അയാൾ കൊറോണയെ നിസ്സാരമായി കണ്ടു .ഇതിന്റെ ഫലം അയ്യപ്പൻ അനുഭവിക്കുകയും ചെയ്തു .കൊറോണയുടെ രോഗലക്ഷണങ്ങൾ കണ്ട അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു .പിന്നീടുള്ള ദിനങ്ങളിൽ അയ്യപ്പൻ മനസ്സിലാക്കി താൻ കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈരോഗത്തെ അകറ്റി നിർത്തമായിരുന്നു എന്ന്.അതെ നമുക്കും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു ഈ രോഗത്തെ അകറ്റി നിർത്താം

നിബിബിജു
7 ജി ഡബ്ല്യൂ യു പി എസ് ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ