ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ഫലം
അനുസരണക്കേടിന്റെ ഫലം
അപ്പുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. അപ്പു മഹാവികൃതിയാണ്. അച്ഛനും അമ്മയും പറയുന്നതൊന്നും അനുസരിക്കില്ല. ഒരിക്കൽ ആ നാട്ടിൽ കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന അസുഖം ഉണ്ടായി. പെട്ടെന്ന് പകരുന്ന അസുഖം ആയതിനാൽ സ്കൂളുകളെല്ലാം അടച്ചു. ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണമെന്നും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണമെന്നും, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണമെന്നും അച്ഛൻ പറഞ്ഞു. പക്ഷെ അപ്പു ആരെയും അനുസരിച്ചില്ല. വീടിനു പുറത്തിറങ്ങുകയും മറ്റുള്ളവരോട് സംസാരിക്കുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് പനിയും ചുമയും ജലദോഷവും വന്നു. ആശുപത്രിയിൽ ചെന്നപ്പോൾ കോവിഡ് 19 എന്ന അസുഖമാണെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിലെല്ലാവർക്കും അസുഖം വന്നു. അപ്പൂപ്പന് അസുഖം കൂടുതലായി. ആശുപത്രിയിൽ കിടന്നപ്പോൾ താൻ കാരണമാണ് എല്ലാവർക്കും അസുഖം വന്നതെന്നോർത്ത് അപ്പുവിന് വിഷമം തോന്നി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അസുഖം മാറി എല്ലാവരും വീട്ടിലേക്കു പോയി. അതിനുശേഷം അപ്പു അനുസരണയുള്ള കുട്ടിയായി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ