സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/മൺമറഞ്ഞുപോയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൺമറഞ്ഞുപോയ കാലം

മൺമറഞ്ഞുപോയ കാലം.

പണ്ടൊക്കെ എ‍ൻനാട്ടിൽ ദുരിതജനങ്ങൾക്കും

ജീവിത മാർഗ്ഗം കൃഷിയായിരുന്നു.

എങ്ങു തിരി‍ഞ്ഞാലും പൊന്നു വിളഞ്ഞു

നിൽക്കുന്ന പാടങ്ങൾ കാണാം.

ഉഴുതുമറിക്കലും ഞാറു നടലും

ആഘോഷമായിരുന്നു എപ്പോഴും നാട്ടിൽ

കൂട്ടായ്മായോടെ വിളവെടുത്ത കാലം

അന്നവർ മണ്ണിനെ അമ്മയെപോൽ

കണ്ടതു കൊണ്ട് സ്നേഹിക്കാ൯ പറ്റി

കളികളും കുത്തിമറയലും എല്ലാം മണ്ണി൯െറ

മുകളിൽ കിടന്നായിരുന്നു

കളിയും ചിരിയുമൊക്കെയായി

ആഘോഷത്തോടെ നടന്ന കാലം

പണ്ടത്തെ ആഘോഷങ്ങളെല്ലാം തീർന്നു

പാടവുമില്ല വരമ്പുമിന്നില്ല

പാടവു വരമ്പുമെല്ലാം നികത്തി

പത്തുനില കെട്ടിടവും പണിതു

ഇപ്പോഴത്തെ കുട്ട്യോൾക്ക് മണ്ണെന്നു കേട്ടാൽ

അറപ്പു മാത്രം ബാക്കി നിൽക്കുന്ന കാലം

വീട്ടിലെല്ലാവ‍‍ർക്കും ജോലി തിരക്കാണ്
വീട്ടുകാർ തമ്മിലും സംസാരമില്ല

ഇന്നത്തെ കുട്ട്യോൾക്ക് മാതൃഭാഷപോലും

നേരെ ചൊവ്വേ സംസാരിക്കാനറിയില്ല

വരുത്ത൯െറ ഭാഷയാം ഇംഗ്ലീഷും കൊണ്ടാണ്

പിള്ളേര് മൊത്തം നടക്കുന്നത്

മൊബെെൽ ഫോൺ അവരുടെ കെെയ്യിൽ കൊടുത്താൽ

പിള്ളേർക്കതിലും വലിയൊരു സന്തോഷമില്ല

മേലനങ്ങി പണിയെടുക്കാത്തതു കൊണ്ട്

അസുഖങ്ങൾ മാത്രം ബാക്കിനിൽക്കുന്ന കാലം
                       ..................................
 

സങ്കൽപ്പ് ബിനൽ
9 സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത