സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
<poem>

എൻ ജനനി തൻ ഉദരത്തിൽ നിന്നു വേഗേന എത്തി ഞാൻ സുന്ദര ലോകം കാണാൻ പിച്ചവെച്ച നാളിൽ ആദ്യമെത്തി വാതിലിൽ ഇളംതെന്നൽ തഴുകിയെന്നെ വാരിപ്പുണർന്നപ്പോൾ ആദ്യമായി കണ്ടു ഞാൻ ചന്തമാർന്ന ഭൂമിയെ എൻ കണ്ണുകൾ കണ്ടു പൂക്കളെ, ചെടികളെ, മരങ്ങളെ പല വർണങ്ങളാൽ പൊതിഞ്ഞ കിളികളെ, ശലഭങ്ങളെ കളകളമൊഴുകി വരും പുഴയെ, പച്ചപ്പു നിറഞ്ഞ ധരയെ കൺകുളിർക്കെ നോക്കിനിന്നപ്പോൾ ഞാനറിഞ്ഞു മണ്ണിനെ എൻ പ്രാണനിൽ നിറയുന്ന ശ്വാസത്തെ സ്നേഹിച്ചുപോയി ഞാൻ എൻ ചുറ്റിലെ ഭൂമിയെ ശീലിച്ചു ഞാൻ ധരയെ പാലിക്കുവാൻ വലിച്ചെറിഞ്ഞില്ല ഞാനൊരിക്കലും വേണ്ടാത്തതൊന്നും മലിനമാക്കിയില്ല എൻ കൊച്ചരുവിയെ പ്രാണവായുവും ജീവനായി കാത്തു ഞാൻ നാളുകൾ കഴിയവെ നോക്കി ഞാൻ എൻ ചുറ്റിലും എൻ ശ്വാസമില്ലാതെ പോയെന്നു തോന്നി വിഷമയമാർന്ന വായുവും മലിനമായ മണ്ണും കൊഞ്ചി ഒഴുകുന്ന അരുവിയില്ല പച്ചപ്പില്ല പൂക്കളും ചെടികളും മരങ്ങളും വിരളമായി ചീഞ്ഞുനാറുന്ന എൻ വീഥികൾ നോക്കി ഞാനാശിച്ചുപോയി എൻ ധരയെ രക്ഷിക്കുവാൻ എനിക്കായെങ്കിൽ ഒരുമിച്ചു നീങ്ങിയാൽ പോയ വർണങ്ങളും ഹരിതാഭവും എൻ ധരയ്ക്ക് സ്വന്തമാകും