വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
കൂട്ടുകാരൊത്തുള്ള ടീച്ചറുമൊത്തുള്ള
കൂട്ടുകാരൊത്തുള്ള ടീച്ചറുമൊത്തുള്ള
സന്തോഷമായുള്ള സ്കൂൾ ജീവിതം
എടുത്തല്ലോ സന്തോഷം മുഴുവൻ
ആ കൊറോണയാം മഹാമാരി..
എൻ്റെ മനസ്സാകെ ഭീതിയാണിന്ന്
പകരുമോ നീയെന്നൊരാശങ്കയിൽ
കൈകൾ കഴുകിയും ദൂരേക്ക് മാറിയും
ഒതുങ്ങിയല്ലോ ഞങ്ങൾ വീടിനുള്ളിൽ
നല്ല നാളെന്നിനി എത്തുമെന്നോർത്തിട്ട്
വയ്യാതെയാവുന്നിതെന്തു കഷ്ടം
കരുതലോടെ നിൽക്കാം കാവലാളായ് മാറാം
ഒത്തതിജീവിക്കാമീ വ്യാധിയെ
വീണ്ടുമെനിക്കു നടന്നിടേണം
സ്കൂളിൻ്റെ പടികൾ കയറിടേണം
കൂട്ടുകാരൊത്തു കളിച്ചിടേണം
നല്ല പാഠങ്ങൾ പഠിച്ചിടേണം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം....
 

സച്ചിൻ ബിനേഷ്
4 എ ഗവ.യു.പി.സ്കൂൾ വെള്ളാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത