സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

വൃത്തിയുടെ കാര്യത്തിൽ ഒരു ചെറിയ പിഴവുകൊണ്ട് രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? രാമപുരം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു ആദിത്യവർമ.വളരെ മനോഹരവും,സമ്പൽസമൃദ്ധിയുമുള്ള രാജ്യമായി രുന്നു.കാടുകളും,കുന്നുകളും,താഴ്വരകളും കൊണ്ട് വളരെ പ്രകൃതിരമണീ യമായിരുന്നു ആ ദേശം അവിടെ ജനങ്ങൾ രാജാവിന്റെ നല്ല ഭരണ ത്തിൻകീഴിൽ ജനങ്ങൾ സംതൃപ്തരായിരുന്നു.അദ്ദേഹം വൃത്തിക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു.കൊട്ടാരവും അതിലെ ഭൃത്യന്മാരും തന്റെ പ്രജകളും ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ദാലുവായി രുന്നു.ഇതിൽ അസൂയാലുവായ അയൽ രാജ്യത്തിലെ രാജാവ് ഒരു ഭൂതത്തെ അയച്ച് രാജ്യം നശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ വൃത്തിയുള്ള രാജ്യത്തെ ആക്രമിക്കാൻ ഭൂതത്തിനായില്ല. ഒരു ദിവസം രാജാവ് ഉദ്യാനത്തിലൂടെ നടന്നിട്ടു തിരികെ വന്നു.തിരക്കിനിടയിൽ കാൽ വൃത്തിയാക്കുന്ന കാര്യം മറന്നു പോയി.ഈ അവസരം നോക്കി ഭൂതം രാജാവിന്റ ശരീരത്തിൽ പ്രവേശിച്ചു.രാജാവ് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു ന‍ടന്നു.ശത്രുക്കൾ രാജ്യം കീഴടക്കുകയും ചെയ്തു.

ജിജോ
2 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ