ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എന്റെ ഭാവന
എന്റെ ഭാവന
ഇന്ന് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ആഡംബര ജീവിതത്തിനോട് ആർത്തിയുള്ളവരാണ്. എന്നാൽ ആഡംബരമായി ജീവിക്കുമ്പോൾ പലരും പലരേയും മറന്നു പോകുന്നു.പ്രത്യേകിച്ച് കുടുംബക്കാരെ മറന്നു പോകുന്നു. ആദ്യ കാലഘട്ടത്തിൽ കുടുംബബന്ധത്തിന് മുൻ തൂക്കം കൊടുത്തിരുന്നു. എന്നാൽ ഇന്ന് പണത്തിനും അധികാരത്തിനും വേണ്ടി കുടുംബബന്ധം പോലും മുറിക്കുന്നവരാണ്. ഇത് അവർ മനസ്സിലാക്കിവരുമ്പോൾ അവരുടെ കാലം കഴിഞ്ഞിരിക്കും, ഇതുകണ്ട് വളർന്ന അടുത്ത തലമുറക്കാർ ഇതിനെ തന്നെ അനുകരിക്കുന്നു. പണത്തിനും അധികാരത്തിനും പിന്നാലെ പോകുന്ന നാം ഇന്ന് ഈ കാലഘട്ടത്തിൽ വന്ന് ചേർന്ന മഹാമാരി കൊറോണ വൈറസ്, വെെറസായി നമ്മുടെ മുന്നിൽ വന്നു. ഇതിനെ പ്രതിരോധിക്കുവാൻ നമ്മുടെ പണത്തിനോ അധികാരത്തിനോ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇതോട് കൂടി “പണത്തിന്റെ മീതെ പരുന്തും പറക്കില്ല" എന്ന പഴഞ്ചൊല്ല് നമുക്കിവിടെ മറക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ