എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നല്ലവനായ ചിന്നൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലവനായ ചിന്നൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലവനായ ചിന്നൻ


അല്ലിമല കാട്ടിൽ മിന്നു എന്നും ചിന്നു എന്നും പേരുള്ള രണ്ട് തത്തകൾ താമസിച്ചിരുന്നു.ഇവരെ കൂടാതെ ആന, കുരങ്ങൻ, വിവിധ തരം പക്ഷികൾ, കരടി, മാൻ തുടങ്ങിയ മൃഗങ്ങളും താമസിച്ചിരുന്നു. എല്ലാപേർക്കും ഈ തത്തകളെ വലിയ ഇഷ്ടമായിരുന്നു. കാരണം കാട്ടിൽ എന്തു പ്രശ്നം വന്നാലും ഇവർ രണ്ടു പേരും മുൻപന്തിയിൽ കാണും.എന്നാൽ ഇവരുടെ കൂട്ടിനടുത്തായിരുന്നു ചിന്നൻ എന്ന കഴുകൻ താമസിച്ചിരുന്നത്. അവർക്ക് അവനെ പേടിയാണ്. അവരുടെ മുട്ടകൾ, കുഞ്ഞുങ്ങൾ ഇവയൊക്കെ തട്ടിയെടുക്കുമെന്നാണ് അവരുടെ വിചാരം. ഒരിക്കൽ ചിന്നുവും മിന്നുവും രണ്ട് മുട്ടകൾ ഇട്ടു.ഇത് കാട്ടിലുള്ള എല്ലാവരും അറിഞ്ഞു.കൂടാതെ കീരൻ എന്ന പെരുമ്പാമ്പും ഇത് അറിഞ്ഞു. ഒരു ദിവസം ആരും ഇല്ലാത്ത തക്കം നോക്കി കീരൻ മുട്ടയുടെ അടുത്തെത്തി മുട്ടകൾ എടുക്കാൻ തുനിഞ്ഞപ്പോൾ ചിന്നൻ അവിടെ എത്തി. അവന്റെ ദേഹത്ത് കൊത്തി മുറിവ് ഏൽപ്പിച്ചു. എണീക്കാൻ പറ്റാത്ത അവസ്ഥയിലായി. ഈ സമയം തത്തകൾ അവിടെ എത്തി.എണീക്കാൻ പറ്റാതെ കിടക്കുന്ന കീരനെയാണ് കണ്ടത്.ഇവർക്ക് കാര്യം ഒന്നും മനസ്സിലായില്ല. അപ്പോൾ ചിന്നൻ നടന്ന കാര്യമെല്ലാം പറഞ്ഞു. അവർക്ക് സന്തോഷമാകുകയും ചെയ്തു.അവരോടൊപ്പം ചിന്നനെ കൂട്ടുകയും ചെയ്തു. അവർ നല്ല കൂട്ടുകാരായി വളരെക്കാലം ആ കാട്ടിൽ ജീവിച്ചു.

വിസ്മയ വി ആർ
STD 6 എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ