അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/കാലം നൽകിയ പാഠം
കാലം നൽകിയ പാഠം
ലോകമായലോകങ്ങളല്ലാം വെട്ടിപിടിക്കാമെന്ന മനുഷ്യന്റെ ചിന്തയെ ഒന്നടങ്കം മാറ്റിക്കളഞ്ഞ ഒരു കാലം വന്നു.പ്രകൃതിയേയും ഭൂമിയെയും ഏതുതരത്തിലെല്ലാം മനുഷ്യന് ചൂഷണം ചെയ്യാൻകഴിയുമോ അങ്ങനെയെല്ലാം മനുഷ്യൻ നമ്മുടെ ലോകത്തെ മാറ്റിക്കഴിഞ്ഞു. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ ഒരു ധന്യനായ ഗൃഹനാഥനാണ് കുമാർ.പട്ട്നൂൽ വിറ്റ് വലിയ നിലയിൽ കഴിയുന്ന കുമാർ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിഞ്ഞിട്ടില്ല. പാവപ്പെട്ടവനെ തന്റെ ഉള്കയ്യിൽ ഒതുക്കി പിടിക്കാമെന്ന ചിന്ത കുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നു.തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരെല്ലാം തന്റെ അടിമകളെന്നപോലെ തന്റെ ഔദാര്യത്തിൽ ജീവിക്കുന്നവരെപോലെ-യാണ് കുമാറിന് ചെറിയ ചെറിയ കടകളിൽ നിന്നൊന്നും സാധനങ്ങൾ വാങ്ങില്ല. അങ്ങനെയിരിക്കെയാണ് ഒരു മഹാമാരിയായ രോഗം ലോകത്തെ ആകമാനം കയ്യടക്കിയത്. തന്റെ പണമൊന്നും തനിക്ക് ഒരുതരത്തിലും ഉപകരിക്കപ്പെടുന്നില്ല.ത-ന്റെ വലിയകാറുകൾ കൊണ്ട് റോഡിലിറങ്ങാൻ പറ്റുന്നില്ല.വലിയ വലിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നില്ല.ചെറിയ ചെറിയ കടകൾ മാത്രം. തന്റെ പണവും അധികാരവും ഒന്നുമല്ലന്ന് കുമാർ മനസ്സിലാക്കി. സാധാരണക്കാരുടെ വില മനസ്സിലാക്കിയ കുമാർ എല്ലാവരെയും ഒരുപോലെ കണ്ടുതുടങ്ങി. ഈ കാലഘട്ടത്തോടൊപ്പം തന്നെ വൃത്തിയുടെയും ശുചിത്യത്തിന്റെയും ആവശ്യകതയും മനുഷ്യൻ പഠിച്ചു...........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- S.BATHERY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- WAYANAD ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- S.BATHERY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- WAYANAD ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ