ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/മലയാളമനസ്സിൻ കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലയാളമനസ്സിൻ കരുത്ത്      <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളമനസ്സിൻ കരുത്ത്     

മഹാവ്യാധിയാം കൊറോണേ
എന്തിനിവിടെ വന്നൂ നീ ?
ജനങ്ങളെ കൊന്നൊടുക്കാനോ ?
ലോകമാകെ തകർത്തിടാനോ ?

ശക്തമാം നിന്റെ ചെയ്തികൾ
ഒക്കെയും അനുഭവിച്ചുതീരവേ
മനസ്സിനുള്ളിലൊരു ശുഭപ്രതീക്ഷ
ജന്മം കൊള്ളുന്നേ...............

സർക്കാരിൻ മാർനിർദ്ദേശങ്ങളും
ഉപദേശവും ബോധവൽക്കരണവും
പുറത്തിറങ്ങാതെയുള്ള വീട്ടിലിരിപ്പും
നിനക്കെതിരെയുള്ള കരുവാണന്നറിഞ്ഞു നാം.

ആദ്യം പൊടുന്നനെ ഭയപ്പെട്ടുവെങ്കിലും
ഇന്നു നീ ഒന്നുമല്ലാതാവുന്നു
എത്രയോ വെല്ലുവിളികൾ നേരിട്ടു നാം
അതിലൊന്നുമാത്രം നീയെന്നേയുള്ളൂ

നിന്നെ തുരത്താൻ ഒരുങ്ങി ഞങ്ങൾ
ഒത്തൊരുമിച്ച് തുരത്തും നിന്നെ

അപ്പോൾ...........................

മഹാമാരിയാം കൊറോണേ നീ
ഭയന്നോടും കാലിടറിവീഴും നീ
അകലാതെ അകലുന്ന
മലയാളമനസ്സിൻ കരുത്തറിയും നീ....
.

ഗോപിക അശോകൻ
10 A ജി.എഫ്.എച്ച്.എസ്.എസ്.ബേക്കൽ
ബേക്കൽ ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത