എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/ശലഭക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശലഭക്കാഴ്ച

ഉണ്ടേ മുറ്റത്തൊരുകോണിൽ , എ-
ന്നച്ചൻ നാട്ടൊരു കരളക വള്ളി
കണ്ടാൽ ചെറിയൊരു വെറ്റില പോലു -
ള്ളിലയും കുലകുലയായ് ചെറുപൂവും
കൗതുകമേറും ഉറികളനേകം തൂക്കി, അതി -
ലിത്തിരി വിത്തുകൾ പേറും വള്ളി
കണ്ടേ ഞാനൊരു നാളതിനിലയുടെ-
യടിയിലൊരിത്തിരി പോന്നൊരു പുഴുവെ
ഇലകൾ തിന്നവനൊരു മുഴുപ്പുഴുവായ് ഒരുനാൾ
താനേ തുന്നിയ കമ്പിളി നൂലിന്നകമായ്
ഒരു നാൾ രാവിലെ കണ്ടേ ഞാനാ കൂടു തുറന്നു
പുറത്തു വരുന്നൊരു പുള്ളിപ്പൂമ്പാറ്റക്കുഞ്ഞിനെ !
അകത്തിരുന്നു പഠിച്ചു പഠിച്ചവനറിവുള്ളവനായ്
ചിറകുള്ളവനായ്, ചന്തക്കാരൻ ചങ്ങാതി.

മനു കൃഷ്ണൻ എം
1 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത