ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രിയയുടെ അവധിക്കാലം
പ്രിയയുടെ അവധിക്കാലം
ഈ കഥ നടക്കുന്നത് നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ‘. ഇത് പ്രിയയുടെ കഥയാണ്. വീടിനടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിലാണ് പ്രിയ പഠിക്കുന്നത്.പ്രിയയുടെ വീട് ഒരു കൂട്ടുകുടുംബം ആണ്. അച്ഛനും, അമ്മയും, അപ്പൂപ്പനും,അമ്മുമ്മമാരും, ചിറ്റപ്പനും, അപ്പച്ചിയും ഒക്കെയുണ്ട് . പ്രിയക്കുട്ടിക്ക് സ്കൂളിൽ പോകുവാനും ,കൂട്ടുകാരുമായി കളിക്കുവാനും, ഒരുമിച്ചിരുന്നു പഠിക്കുവാനുമൊക്കെ വലിയ ഇഷ്ടമാണ്. അങ്ങിനെയിരിക്കെ ഒരു പരീക്ഷാക്കാലം വന്നു . മാർച്ച് മാസം തുടങ്ങിയപ്പോഴേ പ്രിയക്കുട്ടി പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുവാൻ തുടങ്ങിയിരുന്നു . പക്ഷെ ഒരു ദിവസം പെട്ടെന്നാണ് ക്ലാസ്സ് ടീച്ചർ വന്നു പറയുന്നത് , ഇന്ന് മുതൽ സ്കൂൾ അടച്ചിടാൻ പോവുകയാണെന്ന് ! പരീക്ഷകൾ ഇനി എഴുതേണ്ടതില്ലെന്നും... ! കാരണം ടീച്ചർ പറഞ്ഞെങ്കിലും, പ്രിയക്കുട്ടിക്ക് അത് വ്യക്തമായില്ല.കൊറോണ എന്ന സൂക്ഷ്മ ജീവി ഒരു അസുഖം പരത്തുന്നു; അത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ടീച്ചർ പറഞ്ഞത് . വേനലവധിക്കാലം നേരത്തെ തുടങ്ങിയതിൽ സന്തോഷിച്ചു പ്രിയയും കൂട്ടുകാരും സ്കൂളിൽ നിന്ന് പിരിഞ്ഞു. വീട്ടിൽ എത്തുമ്പോൾ പ്രിയക്കുട്ടിക്ക് കൂട്ടുകാരായി കളിക്കാനും പാടാനും ഒക്കെ കൂടുന്നത് അപ്പൂപ്പനും അമ്മൂമ്മമാരുമാണ്. എന്നാൽ ഈ അവധിക്കാലത്ത് പ്രിയക്കുട്ടിക്ക് കളിയ്ക്കാൻ മുഴുവൻ നേരവും അച്ഛനും, അമ്മയും, ചിറ്റപ്പനും,അപ്പച്ചിയും ഒക്കെ ഉണ്ട് .പ്രിയക്ക് ഈ അവധിക്കാലം വളരെയധികം ഇഷ്ടപ്പെട്ടു.ആർക്കും എങ്ങും പോകണ്ട, എപ്പോഴുമെല്ലാവരെയും കാണാം. പക്ഷെ പിന്നീടാണ് പ്രിയ അത് ശ്രദ്ധിച്ചത്. എല്ലാവരും ഇപ്പോഴും വാർത്താചാനലുകളും കണ്ടു കൊണ്ട് ടി.വി.യുടെ മുന്നിൽ ഒരേ ഇരിപ്പാണ്. ആരുടേയും മുഖത്ത് അവധിയുടെ ഒരു സന്തോഷവുമില്ല. 'കൊറോണ ' എന്ന വൈറസ് ബാധിച്ച് ലോകത്താകമാനം ഒത്തിരി ആൾക്കാർ മരിക്കുന്നതിനെക്കുറിച്ച് വീട്ടുകാർ വിഷമിച്ച് സംസാരിക്കുന്നത് പ്രിയക്കുട്ടി കേട്ടു.ഈ 'രോഗാണു' വളരെ ആപത്ത് ഉണ്ടാക്കുന്നതാണെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്. വീട്ടുകാരുടെ വിഷമം മാറ്റാനെന്തു ചെയ്യാൻ കഴിയുമെന്ന് അവൾ ചിന്തിച്ചു. പക്ഷെ അവൾക്ക് അപ്പോൾ ഒന്നും കിട്ടിയില്ല |