ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രചനയുടെ പേര്/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44315 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''അനുഭവക്കുറിപ്പ്''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുഭവക്കുറിപ്പ്

ഞങ്ങളുടെ സ്കൂളിൽ നിന്നും പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയോടനുബന്ധിച്ച് കുുണ്ടമൺഭാഗം കുരിശുമുട്ടം ഏലയിൽ വയൽ സന്ദർശിക്കാൻ പോയി .ഹൃദ്യവും വിജ്ഞാനപ്രദവുമായ അനുഭവമായിരുന്നു അത്. പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന സ്ഥലമായിരുന്നു അത് .പച്ചപ്പട്ടു വിരിച്ചപോലുള്ള നെൽപ്പാടങ്ങൾ;ജൈവകർഷകനും പരിസ്ഥിതി പ്രവർത്തകനും ആയ ശ്രീ മോഹൻ നായർ സർ നെൽകൃഷി ചെയ്യുന്ന രീതിയെക്കുറിച്ചും ജൈവ വളപ്രയോഗം കീടനാശിനി പ്രയോഗം വിളവെടുപ്പ് രീതി ഇവയെക്കുറിച്ച് മനസിലാക്കിത്തന്നു. കൃഷി അറിവിന്റെ നിറകുടമായ അദ്ദേഹം ഞങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. വയൽ കാണാനുള്ള അവസരം ആദ്യമായാണ് എനിക്ക് ലഭിച്ചത് .മനസ്സിൽ മായാത്ത അനുഭൂതി പകർന്ന യാത്രയായിരുന്നു അത് .

കീർത്തന എസ് വി
4 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം