എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ കേരളം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ കേരളം

ദൈവത്തിൻ സ്വന്തം നാടായ കേരളം
ദൈവീക ചൈതന്യം നിറഞ്ഞ നാം കേരളീയർ
മൊത്തം ഒരുമയോടെ അണി ചേർന്നു
നിന്ന് വെറുത്തിടുന്ന ഈ കൊറോണ കാലത്തെ

കോവിഡ്19 എന്ന് കേട്ടപ്പോൾ കേരളം
പകച്ചു പോയി ആദ്യനാളുകളിൽ
പെട്ടന്നതാ നാം കേട്ടു നമ്മുടെ കാതുകളിൽ
നമ്മുടെ ആരോഗ്യ പാലകർ സജീവമായിട്ടുണ്ട് എന്ന്

പേടിക്കേണ്ട ഭയപ്പെടേണ്ട കൊറോണയെ
പാലിക്കു ഓരോരുത്തരും ഒരു മീറ്റർ അകലം
മാസ്ക് ഉപയോഗിക്കൂ നിരന്തരം എല്ലാവരും
തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ അത് വളരെ പ്രയോജനപ്പെടും

കേരളത്തിലെ ആരോഗ്യ പാലകർക്ക് ഏകിടാം അഭിനന്ദനം
ഏറ്റം ഉപരിയായിആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് ഏറെ അഭിനന്ദനം
നമുക്കൊന്നായി ഒരുമയോടെ കൈ കോർത്ത് നീങ്ങാം
ഈ ലോകത്ത് ഈ നാളിലും തുടർന്നും സോദരരെ


 

അലീന പി വിൽസൺ
9D സെൻറ് ഫിലോമിനാസ് എച്ച്എസ്എസ് ഉപ്പുതറ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത