എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/മഴക്ക‌ുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്ക‌ുവേണ്ടി

വറ്റിവരളുമെൻ നദികളും ഭൂമിയും
ദാഹജലത്തിനായ് കൊതിച്ചിടുന്നു
പക്ഷിമൃഗാദിയും ജീവജാലങ്ങളും
മഴയേ നിനക്കായ് തേങ്ങിടുന്നു.
 മലകളോടൊപ്പം നീ പോയതാണോ?
മരങ്ങളില്ലാതെ നീ പിണങ്ങി നിൽക്കയാണോ?
 മഴവില്ലിൻ അഴകു കണ്ട കാലം മറന്നു പോയി
കാർമേഘത്തിനുള്ളിലെ നിൻ ചിരികേൾക്കുവാൻ.
കാതോർത്തിരിക്കുന്നു ഇന്നീ ലോകം
സൂര്യന്റെ താപത്താൽ ഭൂമി കരയുന്നു
ഒരു തുള്ളി ജലത്തിനായ് കേഴുമീനങ്ങളിൽ.
കനിവിന്റെ നിറ കുടം ചൊരിയുകില്ലേ
 പച്ചപ്പരപ്പും പൂക്കളും കായ്കളും
 കാണാതെ കേഴുമെൻ കുഞ്ഞു മനസ്സിന്റെ
നൊമ്പരം നീ മാറ്റിടണേ.....

അ‍ഞ്ജന ജി
7 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത