നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം ഞങ്ങളുടെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം ഞങ്ങളുടെ അവധിക്കാലം


കൊറോണ കാലം വന്നത് കൊണ്ട് അവധിക്കാലം ആഘോഷിക്കാൻ പറ്റുന്നില്ല. സ്കൂൾ നേരത്തെ അടച്ചു. അതുകൊണ്ട് പരീക്ഷകൾ ഒന്നും നടന്നില്ല. വാർഷികം തീരുമാനിച്ചിരുന്നു, പക്ഷെ കൊറോണ ആയതുകൊണ്ട് അത് നടന്നില്ല. എവിടെയും പോകാൻ പറ്റാത്തത് കൊണ്ട് വീട്ടിൽ ഇരിപ്പോട് ഇരിപ്പു തന്നെ. കളിയ്ക്കാൻ പോകുന്നുമില്ല. ബോറടി മാറ്റാൻ കഥകൾ വായിച്ചു. ഭംഗിയില്ലാത്ത താറാവ് , ഖലീഫയുടെ കൊട്ടാരം , ബാലഭൂമി , മിന്നാമിന്നി , എന്നിവ വായിച്ചു. കണക്കിന്റെ ഗുണനപ്പട്ടിക പഠിച്ചു . കോവിഡ് 19 എല്ലാവരിലും ഭീതി നിറച്ചും ആരും പുറത്ത് ഇറങ്ങാതെ ആയി. സർക്കാർ എല്ലാവര്ക്കും ജാഗ്രതാ നിർദ്ദേശം കൊടുത്തു. ലോകം മുഴുവൻ ഈ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ്. നമുക്ക് ഈ കോവിഡ് 19 നെ ഒരുമിച്ച് നേരിടാം. ഈ കോവിഡ് 19 നിന്ന് വേഗം തന്നെ നമ്മുടെ രാജ്യം മുക്തി നേടാൻ നമുക്ക് എല്ലാവര്ക്കും പ്രാർത്ഥിക്കാം. ഞാനും എന്റെ അനിയൻ സഞ്ജുവും എല്ലാ ദിവസവും നല്ലനല്ല ചിത്രങ്ങൾ വരച്ചും ഈ അവധിക്കാലം ആഘോഷിക്കുന്നു. എല്ലാ ഞങ്ങൾ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാകും. അപ്പോൾ 'അമ്മ വഴക്കു പറയും. ടിവി ന്യൂസ് എല്ലാ ദിവസവും കാണും. വൈകുന്നേരം ഞാനും എന്റെ അനിയൻ സഞ്ചുവും അച്ഛനും കുറച്ചു നേരം കളിക്കും. അധ്യാപകരെ നന്നായി മിസ് ചെയ്യുന്നു. എത്രയും പെട്ടന്ന് ഈ മഹാമാരി നമ്മുടെ നാട്ടിൽ നിന്ന് പുറത്തു പോകട്ടെ എന്ന പ്രാർത്ഥനയോടെ ...


ജിത്തു രാജേഷ്
3 എ നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം