എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേക്ക് വേണ്ടി | color= 2 }} <p>നബീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്ക് വേണ്ടി

നബീസുമ്മ അടുക്കളയിൽ പാത്രങ്ങളുമായി മല്ലിടുമ്പോഴാണ് കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്. " ഈ പണിക്കിടയിൽ ഏത് അങ്കലാപ്പാണ് അല്ലാഹ്..... ഇങ്‌ഹോട്ടക്ക് ബെർന്നത്. " എന്ന് പിറുപിറുത്തും കൊണ്ട് നബീസുമ്മ വരാന്തയിലേക്ക് നടന്നു പോയി. ഒരു കുട്ടി സ്കൂൾ യൂണിഫോമിൽ കോലായിൽ ഇരുന്നു കിതക്കുകയാണ്. " ചിറ്റക്കുനിയിലെ ഹംസാക്കാന്റെ രണ്ടാമത്തെ മോനല്ലേ ഇഞ് " "ഇഞ് എന്താ ഇങ്ങനെ കിതക്കാണത്.... സ്കൂൾക്ക് പോയ്യില്ലേ. നേരം പത്തര ആയ്ക്കാണല്ലോ. " കിതപ്പിന്റെ വേഗത യഥാക്രമം നിന്നപ്പോൾ സ്വാലിഹ് പറഞ്ഞു. അവന്റെ കണ്ണിൽ അശുഭമായ എന്തോ ഒന്ന് മിന്നിമറയുന്നുണ്ടായിരുന്നു. " താത്ത ഞാൻ ഉസ്കൂളിന്ന ബെർന്നത്. അലി അസംബ്‌ളിക്കിടെ കുഴഞ്ഞു ബീണ. മാഷമ്മാരെല്ലാം കൂടി എടുത്തു ആസ്പത്രിലേക്ക് കൊണ്ടോയി. " നബീസുമ്മന്റെ കണ്ണിൽ ഇരുട്ട് ഒളിച്ചു കളിച്ചു. രണ്ടു മിന്നൽ വാളുകൾ ഒരുമിച്ച് വന്നു തന്നെ വെട്ടുന്ന പോലെ... " അല്ലാഹ്...... ഇഞ് എന്താ ഇപ്പറേണത്. എന്റെ മോൻ അല്ലാഹ് എന്റെ പൊന്നിനെ കാക്കണേ " "ജില്ലാ ആസ്പത്രീല കൊണ്ടോയത് " " ഇങ്ങളെ വിളിക്കാൻ ദിനേശൻ മാഷ് എന്റോടി പറഞ്ഞതാ " "ന്നാ.... ഞാൻ പോവ്വാ " ശത വേഗം അവൻ ഓടിപ്പോയി. അധികം വീതിയില്ലാത്ത ഇടവീഥി നോക്കി നബീസുമ്മ സ്തംഭിച്ചുനിന്നു. ഓട്ടോയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ മനസ്സിൽ ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു. " കുറച്ച് ദിവസമായി ഓൻ വല്ലാതെ അസ്വസ്ഥനാണ്..... പച്ചക്കറി ഒന്നും ഓൻ മാണ്ട " കാഷ്വാലിറ്റിയിൽ കണ്ണടച്ച് കിടക്കുകയായിരുന്ന അലിയെ കണ്ടതും നബീസുമ്മ വികാരഭരിതയായി. അവൻ ആകെ വിളറിയിരുന്നു. " മോനെ അലി എനിക്കെന്താ പറ്റിയെ" " ഉമ്മ......" മാതൃപുത്ര സ്നേഹ ബന്ധത്തിന്റെ ഒരിക്കലും പൊട്ടിക്കാൻ കഴിയാത്ത ചങ്ങലകൾ കണക്കെ ആയിരുന്നു ആ രംഗം. ദിനേശൻ മാഷും ലളിത ടീച്ചറും നബീസുമ്മയെ സമാധാനിപ്പിച്ചു. " ട്രിപ്പ് കഴിഞ്ഞതിനുശേഷം ഡോക്ടറെ കണ്ടു മടങ്ങാം." നഴ്സ് പറഞ്ഞു. അല്ല മാലാഖ. അങ്ങനെ ആണല്ലോ ലോകം അവരെ ഇക്കാലത്ത് വാഴ്ത്തുന്നത്. വെള്ള കോട്ടിട്ട് മാസ്കും ധരിച്ചിരിക്കുന്ന ഡോക്ടറെ കാണാൻ എന്തോ ഒരു കൗതുകം അലിക്ക് തോന്നി. മേശപ്പുറത്തിരിക്കുന്ന സ്റ്റെതസ്കോപ്പും പ്രഷർ നോക്കുന്ന യന്ത്രവും അവന് ഒന്ന് തൊട്ടു നോക്കണം എന്ന് തോന്നി. " ഇരിക്കൂ......" ഡോക്ടറുടെ സ്നേഹത്തോടെയുള്ള ശബ്ദം. " എന്താണ് പറ്റിയത് ഉമ്മ" " അലി ഭക്ഷണം നല്ലപോലെ കഴിക്കാറില്ല അല്ലേ....." "വിളർച്ച ഉണ്ട്" മേശപ്പുറത്തിരിക്കുന്ന സ്റ്റെതസ്കോപ്പ് നോക്കി അവൻ ഇരുന്നു. " പടച്ചോനേ എനിക്ക് ഒരു ജലദോഷത്തെ പോലും നേരിടാനുള്ള കരുത്ത് ഇല്ല" മെലിഞ്ഞ അവന്റെ ശരീരം ചേർത്തു പിടിച്ച് തലയിൽ ഉമ്മ വെച്ചു കൊണ്ട് നബീസുമ്മ പറഞ്ഞു. " പേടിക്കേണ്ട. എല്ലാം പെട്ടെന്ന് ok ആകും" " ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നമ്മുടെ തൊടിയിൽ വളരുന്ന മുരിങ്ങയില വളരെ നല്ലതാണ് " " ന്റെ സാറെ.ഓനിക്ക് ഇങ്ങനത്തെ ഒന്നും പിടിക്കില്ല" " അലിക്ക് രോഗപ്രതിരോധശേഷി വളരെ കുറവാണ് അതാണ് ഏതൊരു രോഗത്തെയും ചെറുക്കാൻ അവൻ സാധിക്കാത്തത്" " പച്ചക്കറികൾ കഴിക്കണം അല്ലെങ്കിൽ ആപത്താണ്" " പച്ചക്കറി കഴിച്ചാലും ആപത്ത് അല്ലേ സാർ" പ്രതീക്ഷിക്കാതെ യുള്ള അലിയുടെ ചോദ്യം കേട്ട് ഉമ്മ അവനെ നോക്കി. " അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന പച്ചക്കറി ശരീരത്തിന് ഹാനികരം അല്ലേ സാർ" " നമുക്കാവശ്യമായ നമ്മൾ വിളയിക്കാൻ ആഗ്രഹിക്കുന്നുമില്ല ല്ലോ...." " അതെ. മോൻ പറഞ്ഞത് ശരിയാണ്" " അതിനാലാണ് അടുക്കളയിൽ ആവശ്യമായ വിളയിക്കാൻ നമ്മുടെ സർക്കാർ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിത്തുകൾ വിതരണം ചെയ്യുന്നത്." " സാറേ" " ഇവന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്" " രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാരാളം പച്ചക്കറികൾ നമുക്ക് നട്ടു പിടിപ്പിക്കാം. പച്ചക്കറി വർഗ്ഗങ്ങൾ ആയ വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, മത്തൻ എന്നിവ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും." " പഴവർഗങ്ങൾ ആയ നേന്ത്രപ്പഴം, പപ്പായ, ക്യാരറ്റ്, ഓറഞ്ച് എന്നിവ അലി ധാരാളം കഴിക്കണം" " ഇതിലെല്ലാം വൈറ്റമിൻ എ, ബി, സി, ഈ എന്നിവയും സെലീനിയം, സിട്രിക്, ഒമേഗാ മുതലായവയും അടങ്ങിയിരിക്കുന്നു" " മോൻ സ്കൂളിൽ നിന്ന് എല്ലാം പഠിച്ചിട്ട് ഉണ്ടാകുമല്ലോ..." അലി തലയാട്ടി " അതെ ഡോക്ടർ. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ആരോഗ്യം സംരക്ഷിക്കാൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ അത്യാവശ്യമാണ്. നമുക്ക് വേണ്ടത് നമ്മൾ തന്നെ വിളയിക്കാണാം. " ലളിത ടീച്ചർ അഭിപ്രായപ്പെട്ടു. അലി വീട്ടിലേക്ക് തിരിക്കുമ്പോൾ പ്രതിജ്ഞ എടുത്തു. " നാളേക്ക് വേണ്ടി നല്ലതിന് വേണ്ടി നമുക്ക് വേണ്ടി നടന്നിടാം നീളെ"

NADHA FATHIMA. P
9-B എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ