കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/രാമുവിന്റെ ഞെട്ടൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാമുവിന്റെ ഞെട്ടൽ | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാമുവിന്റെ ഞെട്ടൽ


രാവിലെ രാമു പത്രം വായിക്കുകായായിരുന്നു . പതിവില്ലാതെ അവൻ ഞെട്ടുന്നത് കണ്ട 'അമ്മ അവനോട് ചോദിച്ചു " എന്താ മോനെ ...എന്തു പറ്റി "?. അവൻ പറഞ്ഞു "അമ്മേ കൊറോണ വൈറസ് കേരളത്തിലും എത്തി ,അവ ഭയങ്കര വൈറസ് ആണത്രേ ......എനിക്ക് പേടിയാവുന്നു ......അമ്മേ . "പേടിക്കേണ്ട അതിനെ തടുക്കാനുള്ള മാർഗ്ഗങ്ങളും ഉണ്ടാവുമല്ലോ .അത് വായിച്ചു മനസ്സിലാക്കി പ്രവർത്തിച്ചാൽ തടുത്തു നിർത്താം ഇല്ലെങ്കിൽ വൈറസിനെ നമ്മുടെ ശരീരത്തിലേക്ക് സ്വീകരിക്കേണ്ടി വരും "എന്ന് 'അമ്മ പറഞ്ഞു .ഓ ഇന്നു മുതൽ സ്കൂളിൽ പോകണ്ടല്ലോ എന്നായി രാമു .പക്ഷേ അമ്മയ്ക്ക് വിഷമം ആയി ..രാമുവിന്റെ അച്ഛനു ജോലി ഇല്ലതാവുമല്ലോ ....നിത്യ ജീവിതം കഴിയേണ്ടെ?...ഇതൊക്കെ ഇവനോട് പറഞ്ഞിട്ട് എന്ത് കാര്യം സീത സ്വയം ആശ്വസിച്ചു .അച്ഛൻ അകലെ നിന്നു ആടിയാടി വരുന്നത് കണ്ട് രാമു ഓടി അടുത്ത് ചെന്ന് കയ്യിലെ പൊതിക്കെട്ടു വാങ്ങി ..അമ്മേ ആപ്പിൾ അവൻ സന്തോഷത്തോടെ ഒരെണ്ണം എടുത്ത് കടിക്കാൻ നോക്കി .'അമ്മ വിലക്കി . അത് നന്നായി കഴുകി കഴിക്കാൻ പറഞ്ഞു .അടുത്ത ദിവസത്തെ പത്രത്തിൽ ആ ഞെട്ടിക്കുന്ന വാർത്ത പിന്നെയും ..'കേരളത്തിൽ മരണം സ്ഥിരീകരിച്ചു '...തുടർന്ന് അടച്ചു പൂട്ടലും . രാമുവിന്റെ അച്ചൻ വെള്ളമടിച്ചു വഴക്കിടുമെങ്കിലും കുടുംബത്തെ നോക്കുമായിരുന്നു .രാമുവിനാണെങ്കിൽ അച്ഛന്റെ വെള്ളമടി കാരണം സ്കൂൾ കുട്ടികൾ തമാശ ആക്കുമ്പോൾ സങ്കടമാവും ..ആരോടും ഒന്നും പറയാതെ എല്ലാം സഹിക്കും .ഇനി ഇപ്പോൾ അച്ഛൻ ജോലിക്കും പോവില്ല എന്നും വഴക്കും ആയിരിക്കും അവൻ ഓർത്തു .രാമുവിന്റെ സങ്കടം ദൈവം കണ്ടു .....ലോക് ഡൌൺ കാരണം അച്ഛൻ പുറത്തു പോയില്ല...വെള്ളടിച്ചില്ല ....വഴക്കിട്ടില്ല .കൊറോണ എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചെങ്കിലും രാമുവിന് കടപ്പാടാണ് .....രാമു വീണ്ടും ഞെട്ടിയോ ????????

ശരൺ കൃഷ്ണ
6 എ കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ