സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= ശുചിത്വം | color=4 }

ശുചിത്വത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വ്യക്തി ശുചിത്വം. കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം, സുരക്ഷിത ലൈംഗിക ബന്ധം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണായക പങ്കുവഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വ കുറവിൽ നിന്നുമാണ്. പരോപജീവി, വിര, ചിരങ്ങു വ്രണങ്ങൾ, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യക്തിശുചിത്വം ആണ്. ഇത്തരം രോഗങ്ങൾ ശുചിത്വശീലങ്ങളിലൂടെ പ്രതിരോധിക്കാം.

                  പിന്നീടുള്ള ശുചിത്വം പരിസരശുചിത്വം ആണ്.  ചപ്പുചവറുകളുടെ  മധ്യേയുള്ള ജീവിതം ദുർവഹവും അനാരോഗ്യപരവും  അ സുന്ദരവുമാണ്. മൃഗങ്ങൾ മാത്രമല്ല ചെടികൾ പോലും വൃത്തിയായ പരിസരം ഇഷ്ടപ്പെടുന്നതായി സൂക്ഷ്മനിരീക്ഷണത്തിൽ വ്യക്തമാകും. കർഷകർ കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ  കാരണം ഈ അറിവായിരിക്കണം. പുരാതന സംസ്കാരങ്ങൾ ശുചിത്വത്തിന് കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വീട്, ശരീരം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കുന്നതിനെപ്പറ്റി നാം ശ്രദ്ധാലുവായിരിക്കേണ്ടതാണ്. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി വിവിധ മതഗ്രന്ഥങ്ങളിലും കാണാം.
ആൻമരിയ ടോം ടി
9 സെന്റ് .ജോസഫ്'സ് എച് എസ അടക്കത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം