സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം....അതിജീവിക്കാം....

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം
വിട ചൊല്ലണം സത്യമൊരുനാൾ നാം‍,
പക്ഷേ അതശ്രദ്ധമൂലമാവരുത്
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും
നമ്മുടെ സ്വന്തമാംജീവിതനൗകയിൽ
ശുചിത്വമെന്ന മന്ത്രം ഉരുവിടണമെന്നും

വൃത്തിയില്ലായ്മമൂലം നാം നശിച്ചെങ്കിൽ
നാംമൂലം മറ്റൊരാൾ നശിക്കരുതേ
കാട്ടുതീപോലെ പടരുമിത്
വെളളമൊഴിച്ച് കെടുത്തണം നാം
ശ്രവങ്ങളിൽനിന്നു പടരുമിത്
തൂവാലകൊണ്ടു മറയ്ക്കണം നാം.

രോഡിലിറങ്ങി നടക്കുമ്പോൾ ഓർക്കൂ
വീട്ടിലമ്മ നീമൂലം കരയരുതേ
ഓർക്കൂ മർത്യാ നീ അശ്രദ്ധമൂലം
കൊല്ലരുതേ നാം ആരേയും
കൊറോണയെ ഇവിടുന്നോടിക്കാനായ്
പ്രതിരോധംതന്നെ നല്ലമാർഗ്ഗം
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും

 

അലീന ഫാത്തിമ
IX B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത