എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകമാകെ കയ്യടക്കിയ കൊറോണ എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന ചെറിയ പട്ടണത്തിൽ നിന്ന് ആരംഭിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തിയിരിക്കുന്നു. ഇപ്പോൾ ലോകം മുഴുവൻ ലോക്ക് ഡൗണിലുമായി . ആദ്യമൊക്കെ ആരും ഈ വൈറസിനെ വകവച്ചില്ല . എന്നാൽ ഇപ്പോൾ ഇത് ലക്ഷക്കണക്കിന് ജനങ്ങളെ ആക്രമിക്കുകയും, പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും, ലോകാധിപതികളായ അമേരിക്കയേയും, ബ്രിട്ടൻ, ഇറ്റലി, ഇറാൻ, ഇസ്രായേൽ, പാക്കിസ്ഥാൻ, സൗദി എന്നീ രാജ്യങ്ങളേയും ഇപ്പോൾ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്നു . 2004 ലെ സുനാമിയേയും, രണ്ടു മഹാപ്രളയങ്ങളേയും കണ്ട് ഭയക്കാത്ത കേരളം ഈ മഹാമാരിയെ ഭയക്കുന്നു. നമ്മുടെ മഹത്തായ വിശ്വാസം ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും എന്നാണ്. പക്ഷേ ….. ഈ വൈറസിന് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള അവസാന ശ്രമത്തിലാണ് ഗവേഷകർ. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാനുള്ള ആകെ ഒരു പ്രതിവിധി വ്യക്തിശുചിത്വം ആണ്.അതായത് നാം പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും അകലം പാലിക്കുകയും മുഖം തൂവാലകൊണ്ടോ, മാസ്ക് കൊണ്ടോ മറയ്ക്കുകയും വേണം. സാധാരണ തൊണ്ട വരൾച്ച ,ചുമ ,ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങൾ. ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ മറ്റുള്ളവരിലേക്ക് രോഗം പകർത്താതെയിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. കേരളത്തിൽ ഈ അവസ്ഥ നേരിടുന്ന ജനങ്ങളെ പിന്തുണയ്ക്കാൻ ശക്തമായി ശ്രമിക്കുന്ന നമ്മുടെ സമർത്ഥനായ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും , ആരോഗ്യരംഗത്തെ പ്രവർത്തകരും തക്കതായ അഭിനന്ദനം അർപ്പിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുക. “നാം നന്നായാൽ നമ്മുടെ സമൂഹവും നന്നാവും” “ കൊറോണയെ തുരത്താം ഒറ്റക്കെട്ടായി. മഹാമാരിയുടെ പിടിയിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാം”
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ