ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ജീവശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവശ്വാസം

മണ്ണിൽ നിന്നുതിരുന്ന ഓരോ തളിരിനും
ജീവശ്വാസമേകി ജഗദീശ്വരൻ
വളരുംതോറുമെങ്കിലോ മാനുജനാൽ
ഭയമതിനെ വലയം ചെയ്യുന്നു

മനുജന്റെ രക്ഷക്കായ് വന്നോരെ
മാനുജൻ തൻ കരങ്ങളാൽ മുറിച്ചുമാറ്റി
നിറഞ്ഞ കണ്ണുമായ് പലരുമെത്തി
യരുതേ ഈയരുംകുല പരിസ്ഥിതിയോടു

മുളച്ചു വന്ന ഈ പുതുതലമുറ
മലിനങ്ങളാൽ നിറച്ചു ശ്വാസം
അപ്പോളുമൊരുവൻ വിളിച്ചുകൂവി
ജീവശ്വാസം നൽകുന്ന ദൈവം താൻ “പരിസ്ഥിതി “

നിന്നെ നശിപ്പിക്കുമാമഹാമാരിയിൽ നിന്നു
നിന്നെ കാക്കാൻ പണിപ്പെടും പ്രകൃതി
മുറിവേറ്റ മനസ്സോടവൾ നിന്നോട് ചൊല്ലും
മനുജാ .....നീയെന്നുമെൻ മകൻ തന്നെ

അനുഷ്ക ദാസ്
5 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത